കാഞ്ഞിരപ്പള്ളി: യുജിസിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന ദേശീയ പരിശോധനയില്‍ (NAAC) സെന്റ് ഡൊമിനിക്‌സ് കോളജിന് എ ഗ്രേഡ് ലഭിച്ചു.

ഈ ഫെബ്രുവരി മാസത്തില്‍ കോളജ് സന്ദര്‍ശിച്ച NAAC പരിശോധന സംഘത്തി ന്റെ തലവന്‍ ആസാം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. തപോധീര്‍ ഭട്ടാചാര്യ ആയിരുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ പ്രൊഫ എം സി ഗായത്രി, ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍ സിപ്പല്‍ ഡോ പി. പി. ജോസഫ് എന്നിവര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.
sd college 1 copy
ഫെബ്രുവരി 20, 21, 22 തീയതികളിലായി നടന്ന വിലയിരുത്തല്‍ സന്ദര്‍ശനം കോളജിന്റെ അക്കാദമികവും ഭൗതികവും പാഠ്യേതരവുമായ സൗകര്യങ്ങളും നേട്ടങ്ങളും സമഗ്രമായി വിലയിരുത്തി.

ഈ 28-ന് ബാംഗ്ലൂരില്‍ ചേര്‍ന്ന നാക് കമ്മിറ്റിയാണ് കോളജിന് എ ഗ്രേഡ് നല്കി ഉത്തരവായത്.കോളജിലെ എല്ലാ പഠന പ്രോഗ്രാമുകളിലും യൂണിവേഴ്‌സിറ്റിയിലെ മികച്ച റിസല്‍ട്ട് നിലനിര്‍ത്തുന്നു എന്നത് പരിശോധനാ സംഘം എടുത്തു പറയുന്നു.
sd college 3 copy
5 വര്‍ഷമായി ഒരു സമരവും നടക്കാത്ത അച്ചടക്കമുള്ള കാമ്പസ്, കോളജ് lQAC യുടെ പ്രവര്‍ത്തനം, അദ്ധ്യാപന മികവ്, ഫീഡ്ബാക്ക് സംവിധാനം, ഊഷ്മളമായ ഗുരു-ശിഷ്യബന്ധം, മികച്ച ആസൂത്രണവും മാനേജ്‌മെന്റും, നൂതന പഠനബോധന രീതികള്‍, ഹരിത നയം, മികച്ച ലൈബ്രറി, അടിസ്ഥാന സൗകര്യങ്ങള്‍, കാമ്പസ് പ്ലേസ്‌മെന്റ്, സ്‌കോളര്‍ഷിപ്പുകള്‍, പിന്തുണ സംവിധാനങ്ങള്‍,വിദ്യാര്‍ത്ഥി കേന്ദ്രീ കൃത പഠനം, ദേശീയ സെമിനാറുകള്‍, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മുതലായ സവിശേഷതകള്‍ പരിശോധകരുടെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
SCOLERS
അക്കാദമിക് ഓഡിറ്റ്, ഓപ്പണ്‍ ഹൗസ്, ഓണസ്റ്റി ഷോപ്പ് തുടങ്ങിയ നവീന സംരം ഭങ്ങള്‍ നടപ്പാക്കിയത് എ ഗ്രേഡ് നേടാന്‍ സഹായകമായി.മാനേജ്‌മെന്റിന്റെ ഉദാ രമായ സാമ്പത്തിക സഹകരണത്തെയും സജീവ നേതൃത്വത്തെയും റിപ്പോര്‍ട്ട് ശ്ലാഘിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആശയ വിനിമയശേഷിയും മൂല്യബോധവും കോളജിലെ മൂല്യാഭ്യസന പരിപാടിയും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.sd college5jpg copy
splash new
എ ഗ്രേഡ് സ്വന്തമാക്കിയതോടെ 52 വര്‍ഷം പിന്നിട്ട കോളജ് വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. യുജിസിയുടെ ഉയര്‍ന്ന സഹായത്തിനും പരിഗണനക്കും കോളജ് അര്‍ഹമായിരിക്കുകയാണ്.

മാനേജര്‍ വെരി റവ ഫാ വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ കെ അലക്‌ സാണ്ടര്‍, ബര്‍സാര്‍ ഡോ ജയിംസ് ഫിലിപ്പ്, നാക് കോഡിനേറ്റര്‍ ഡോ സാജു ജോസഫ്, IQAC കോഡിനേറ്റര്‍ പ്രൊഫ. ബിനോ പി ജോസ് എന്നിവരാണ് കോളജിന്റെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.popular