വീണ്ടും ശോഭ സുരേന്ദ്രന്റെ വിവാദ പ്രസംഗം

സമാധാനമായി മരിക്കണ്ടയെന്ന് കോടിയേരിയോട് ശോഭ സുരേന്ദ്രന്‍. തെക്കോട്ട് എടു ക്കണ്ടേ പ്രായമെത്രയായി, ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണമെ ന്നും ശോഭ. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്ലേട്ടനല്ലന്നും സി. പി. എം ആക്ര മണം അവസാനിപ്പിക്കണമെന്നും ശോഭ സുരേന്ദ്രന്‍ പൊന്‍കുന്നത്ത് നടത്തിയ വിവാദ പ്രസംഗത്തില്‍ പറഞ്ഞു.

കേരള പോലീസില്‍ മോദി ഭക്തര്‍ ഉണ്ടെന്നും ശോഭ. കേരള പോലീസിന് ബി.ജെ.പി മന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട കാലം വിദൂരമല്ലന്നും ശോഭ പറഞ്ഞു, ആര്‍.എസ്.എസ് അനുഭാവികളായ പോലീസുകാര്‍ പോലീസിന്റെ പ്രധാന തസ്‌കയില്‍ ഉണ്ടന്നും അവരില്‍ വിശ്വാസം ഉണ്ടെന്നും ശോഭ സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം രാജേന്ദ്ര മൈതാനി യില്‍ നടന്ന ജനാധിപത്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കേരളത്തെ ഭീകരവാദികളുടെയും ലൗജിഹാദികളുടെയും നാടാക്കി പിണറായി മാറ്റി യെന്നും, കേരളം നന്നായില്ലെങ്കില്‍ ജനാധിപത്യം എന്താണെന്നു പഠിപ്പിക്കാന്‍ കേന്ദ്ര ത്തിലാളുണ്ടെന്നും ,സിപിഎം ക്രിമിനലുകള്‍ സ്റ്റേഷനുകളില്‍ പോയി പോലീസ് തൊപ്പി തലയിലണിഞ്ഞ് കളിക്കുകയാണ് എന്തായാലും ഇപ്പോഴത്തെ ചെറുപ്പക്കാരാ യ പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നോര്‍ത്തോളൂ നിങ്ങള്‍ പെന്‍ഷന്‍ പറ്റും മുമ്പ് കേരളത്തി ലെ ബിജെപി മന്ത്രിമാര്‍ക്ക് സല്യൂട്ടടിക്കേണ്ടിവരും. 
പിണറായി വിജയനെ മുഖ്യമന്തിക്കസേരയില്‍ നിന്ന ഇറക്കിയിട്ടേ കോടിയേരി വിശ്രമിക്കൂ എന്നതാണ് സത്യം. അതുകൊണ്ടാണ് മുഖ്യമന്തരി വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചക്ക് ശേഷവും കോടിയേരിയുടെ അറിവോടെ സിപിഎം നാലുകൊലപാതകങ്ങള്‍കൂടി നടത്തിയത്. സമാധാന ചര്‍ച്ചയില്‍ പിണറായിയുടെ വാക്കുകളില്‍ വിശ്വസിച്ച ബിജെപിയുടെ നാലുപ്രവര്‍ത്തകരെക്കൂടി കൊലപ്പെടുത്തി. പല ജില്ലകളിലും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. പാലക്കാട്ട് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോലും തയാറാകാത്ത രാജേഷ് എം.പിയാണ് കേന്ദ്രമന്ത്രിയെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. 
വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ജയാ ബാലചന്ദ്രന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാട്രഷറര്‍ കെ.ജി കണ്ണന്‍, നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, നേതാക്കളായ ജി. ഹരിലാല്‍, ബാലു.ജി വെള്ളിക്കര, വി.എസ് പ്രസാദ്, അഡ്വ. നോബിള്‍ മാത്യു, സോമാ അനീഷ്, സുനിതാ ബിനോയി, രാജി വിനോദ്, വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.