metro-2കാഞ്ഞിരപ്പള്ളി എസ് ഐ ഷിന്റോ പി കുര്യന്റെ സ്ഥലമാറ്റ വിവാദത്തില്‍  ട്രേഡ് യൂണിയന്‍ നിലപാടിനെ തള്ളി സി.പിഎം പ്രദേശിക നേതൃത്വം. ഷിന്റോയെ സ്ഥലം മാറ്റേണ്ടതില്ലായിരുന്നു എന്ന നിലപാടാണ് സി പി എം പ്രാദേശിക നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
കെ.എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ എസ് ഐ സ്വീകരിച്ച നടപടി ഉചിതമായിരുന്നു  എന്നും സി പി എം കരുതുന്നു. cpim-copy
അപകടമുണ്ടാക്കിയ കെ.എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ ഉയര്‍ന്ന ജന രോഷം കണക്കിലെടുക്കാതെ എസ് ഐ യെ സ്ഥലം മാറ്റിയത് ശരിയായില്ല. മാത്രവുമല്ല പാര്‍ട്ടി്പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം ചോദിക്കാതെ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എസ് ഐ യെ സ്ഥലം മാറ്റിയതും തെറ്റായ കീഴ് വഴക്കമാണന്നും  ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. cpm
ട്രേഡ് യൂണിയന് വേണ്ടി എസ് ഐ യുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജില്ലയിലെ മുതിര്‍ന്ന സി പി എം നേതാവ് കൂടിയായ ഇടതു മുന്നണി സംസ്ഥാന ഭാരവാഹിയാണന്ന  വാര്‍ത്തയും ഇതിനിടെ പുറത്ത് വന്നു കഴിഞ്ഞു. സി പി എം പ്രാദേശിക ഘടകം പിന്തുണച്ച സാഹചര്യത്തില്‍ ഷിന്റോയുടെ സ്ഥലംമാറ്റം റദ്ദ് ചെയ്യപ്പെടുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടത്.policeeeeeeelab siva-2