എരുമേലി : കരിമ്പടം പുതച്ച ശബരിമല വനത്തിലെ ഇരുളിനുള്ളില്‍ ഔഷധപ്രകാ ശമായി രക്തചന്ദനവും, അശോകവും ഉള്‍പ്പെടെ വിവിധ തരം ഔഷധ സസ്യങ്ങള്‍. എരുമേലിയില്‍ നിന്നും ശബരിമലയിലേയ്ക്കുള്ള പരമ്പരാഗത കാനനപാതയിലെ കാളകെട്ടി-കോയിക്കക്കാവ് പ്രദേശത്താണ് ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് വനവകുപ്പില്‍ തുടക്കമായത്.

കുടംപുളി, അശോകം, പതിമുഖം, രക്തചന്ദനം, കുമ്പിള്‍, കൂവളം, പാച്ചോറ്റി, പയ്യാ ഴാന്ത, താന്നി, ആറ്റുതേക്ക്, ആര്യവേപ്പ് എന്നിവയുടെ തൈകളാണ് നട്ടുപിടിപ്പിക്കു ന്നത്. 75 ഏക്കര്‍ സ്ഥലത്ത് 20,000 ഔഷധവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസം നടന്നു. 13 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാ ക്കുന്നത്. 2008ലാണ് തേക്ക് പ്ലാന്റേഷന്‍ ആരംഭിച്ച സ്ഥലത്താണ് ഇപ്പോള്‍ ഔഷധ സസ്യങ്ങല്‍ നട്ടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഒന്നര മീറ്റര്‍ വീതിയില്‍ വനാതിര്‍ത്തിയില്‍ വെട്ടിത്തെളിക്കല്‍ ആരംഭിച്ചു. 60 സെന്റീമീറ്റര്‍ വീതിയും, 30 സെന്റീമീറ്റര്‍ ആഴമുള്ള കുഴികളുമെ ടുത്താണ് തൈകള്‍ നടന്നുത്. ഈ ജോലികള്‍ വനം സംരക്ഷണസമിതികളാണ് നടത്തു ന്നത്. സമിതിയിലെ അംഗങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ തൊഴിലും ലഭിക്കും. നാഷണ ല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് കാളകെട്ടി കൂടാതെ പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് വനത്തിലെ മണ്ണീറ ഭാഗത്തും ഇതേ പദ്ധതി നടപ്പിലാക്കുന്നുണ്ട്.

തൈകള്‍ പാകമാകുന്നതോടെ ഇവയുടെ പട്ട, പൂവ്, കായ്, ഫലം എന്നിവ ശേഖരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി വില്‍ക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം വന സംരക്ഷണ സമിതിക്ക് ലഭിക്കും. ഇവ നട്ടുപരിപാലിക്കുന്ന കാലയളവില്‍ വനം സംരക്ഷണ സമിതിയിലെ അംഗങ്ങള്‍ക്ക് തൊഴിലുമാകും. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് തൈകള്‍ നടുന്നത്.