st-josephകാഞ്ഞിരപ്പള്ളി: അരങ്ങേറ്റത്തിന് മുന്നേ വീണയില്‍ ആധിപത്യമുറപ്പിച്ച കൃഷ്ണ സഞ്ജയ് തുടര്‍ച്ചയായി രണ്ടാം തവണയും വീണ വാദനത്തില്‍ ഒന്നാം സ്ഥാനം. കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസുകാരി കൃഷ്ണയ്ക്ക് ഹൈസ്‌കൂള്‍ വിഭാഗം വീണ വാദനത്തില്‍ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനവുമുണ്ട്.

കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ വീണവാദനത്തില്‍ രണ്ടാമത് എത്തിയിരുന്നു. കാരാപ്പുഴ ശ്രീശങ്കരത്തില്‍ സംഗീത ജ്ഞനായ സഞ്ജയ്യുടേയും സംഗീതാധ്യാപിക മായയുടെയും മക്കളാണ് കൃഷ്ണ. അച്ഛനില്‍ നിന്നുമാണു സംഗീതം പഠിക്കു ന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അയ്മനം ഗിരിജാ പ്രസാദാണ് വീണയില്‍ കൃഷ്ണയുടെ ഗുരു. കൃഷ്ണയുടെ സഹോദരനും കോട്ടയം എംഡി സെമിനാരിയിലെ അഞ്ചാം ക്ലാസുകാരനുമായ ശിവശങ്കര്‍ യുപി വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.akjjjjjjm