metro-2idachotti-stripകാഞ്ഞിരപ്പള്ളി: റബ്ബര്‍പാലിന്റെ വില ഇടിഞ്ഞതോടെ റബ്ബര്‍ കര്‍ഷകര്‍ പാല്‍ ഒട്ടുപാലാക്കുന്നു. ടാപ്പ് ചെയ്‌തെടുത്ത പാല്‍ ഉറച്ചെടുത്ത് കഷണങ്ങളാക്കി തണ്ടി റബ്ബറാക്കുകയാണ്‌ചെറുകിട കര്‍ഷകര്‍. ഷീറ്റാക്കുന്നതിനും റബ്ബര്‍പാല്‍ വീപ്പകളിലാക്കുന്നതിനും വേണ്ട അസംസ്‌കൃത സാധനങ്ങളും സമയവും പണച്ചെലവും ഇല്ലെന്നുള്ളതാണ് കര്‍ഷകരെ ഇതിന് പ്രേരിപ്പിക്കുന്നത്.ottupaal 3 ottupaal 2
ചില കര്‍ഷകര്‍ ടാപ്പ് ചെയ്തശേഷം പാല്‍ കപ്പുകളില്‍ തന്നെ ഉറച്ചെടുക്കുകയാണ്. നിലവില്‍ ഒട്ടുപാലിന്റെ വിലയായ 70 രൂപ തന്നെയാണ് ഇതിനും ലഭിക്കുന്നത്. പാലിന് 85 മുതല്‍ 90 രൂപ വരെയാണ് ഇപ്പോഴുള്ള വില. നല്ല ഷീറ്റിന് 120 രൂപയും. ‘ലോട്ടിന്’ 100110 രൂപയുമാണുള്ളത്. വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഷീറ്റ് നിര്‍മാണവും പാല്‍ വീപ്പകളിലാക്കി നല്‍കുന്നതും അധിക ബാദ്ധ്യതയായതോടെയാണ് ഒട്ടുപാലിലേക്ക് തിരിഞ്ഞത്. ഷീറ്റാക്കുന്നതിന് അധിക കൂലി തൊഴിലാളികള്‍ക്ക് നല്‍കേണ്ടി വരുന്നുണ്ട്. ottupaal 5
മിക്കയിടത്തും ടാപ്പിങ് തൊഴിലാളികള്‍ മരങ്ങള്‍ വെട്ടുക മാത്രമാണ് ചെയ്യുന്നത്. പാല്‍ ശേഖരിക്കുന്നത്ഉടമകള്‍ തന്നെയാണ്. റബ്ബര്‍ ഷീറ്റ് ഉണങ്ങിയെടുക്കുന്നതിന് സമയവും പണച്ചിലവും വേണമെന്നതിനാല്‍ കര്‍ഷകര്‍ ഷീറ്റു നിര്‍മ്മാണത്തിന് വിമുഖത കാട്ടുകയാണ്.റബ്ബര്‍ ഉറച്ചെടുത്ത് ചണ്ടിയാക്കി രണ്ടു മൂന്നു ദിവസം പുക കൊള്ളിക്കുന്നതോടെ വില്‍പ്പനയ്ക്ക് തയ്യറാകും. പാല്‍ ഉറച്ചെടുത്ത് ചണ്ടിയാക്കാതെ ഷീറ്റാക്കുന്നത് വഴി കര്‍ഷകര്‍ക്ക് 50 രൂപയോളം അധിക വരുമാനം കിട്ടുമെന്ന് ജില്ലയിലെ പ്രമുഖ റബ്ബര്‍ വ്യവസായി ജോഷി മംഗലം പറയുന്നു. still0929_00004
ഷീറ്റ് റബ്ബറും ഒട്ടുപാലും തമ്മില്‍ 50 രൂപയുടെ വില വ്യത്യാസമുണ്ട്. കടകളില്‍ കൂടുതലായി എത്തുന്നത് ഒട്ടുപാലാണ് എന്നും ഷീറ്റ് റബ്ബറിന്റെ വരവ് ഇദ്ദേഹം പറയുന്നു. റബ്ബര്‍പാല്‍ ഷീറ്റാക്കുന്നതിന് കിലോയ്ക്ക് 15 രൂപയോളമേ കൂടുതല്‍ വരികയുള്ളൂ. അതിനാല്‍ ഷീറ്റ് നിര്‍മാണത്തിന് കര്‍ഷകരെ പ്രേരിപ്പിക്കാന്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നാണ് മംഗലം ജോഷി പറയുന്നത്.idachotti-cover-copysiva-3 add-were-2