കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 40 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കു ന്നത്.വിപണിനിയന്ത്രിക്കുന്ന തമിഴ് നാട് ലോബിയുടെ ഇടപെടലാണ് ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്.chickenഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 40രൂപ വര്‍ദ്ധിച്ച് 140 രൂപയിലാണ് കോഴിവില ഏത്തിനില്‍ക്കുന്നത്.ഇറച്ചി മാത്രമാണെങ്കില്‍ ഒരു കിലോ യ്ക്ക് 260 രൂപയും നല്‍കണം.ക്രിസ്മസ്പുതുവത്സര ആഘോഷവേള യിലാണ് ഇറച്ചിക്കോഴിയുടെ വിലയില്‍ വന്‍ വര്‍ധനയുണ്ടായത്. സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണി നിയന്ത്രിക്കുന്ന തമിഴ്‌നാട് ലോബിയാണ് വില വര്‍ധനയ്ക്കു പിന്നിലെന്ന വ്യാപാരികള്‍ പറയുന്നു.chicken 1സീസണ്‍ നോക്കി ഹാച്ചറികളില്‍ നിന്നു കോഴികളെ നല്‍കുന്നതും ബ്രീഡി ങ്ങ് ഹാമുകളില്‍ നിന്നു കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നതും നിയന്ത്രിച്ചാ ണു തമിഴ്‌നാട് ലോബി വിപണി നിയന്ത്രിക്കുന്നത്. നേരത്തെ 15 രൂപ യ്ക്കു ലഭിച്ചിരുന്ന ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ നിലവില്‍ 38 രൂപ യ്ക്കാണ് ഹാച്ചറികളിലേക്ക് നല്‍കുന്നത്. 40 ദിവസം പിന്നിട്ട് ഇവ വിപണിയിലെത്തുന്ന സമയം നോക്കി തമിഴ്‌നാട് ലോബി ഇറച്ചിക്കോഴി വില വന്‍തോതില്‍ കുറയ്ക്കുകയാണ് പതിവ്.

ഇതുമൂലം ഇവിടുത്തെ കോഴി കച്ചവടക്കാര്‍ക്ക് വിപണി വിലയുമായി പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത രീതിയിലാണ് തമിഴ്‌നാട് ലോബിയുടെ പ്രവര്‍ത്തനം.കോഴി വില വര്‍ധിച്ചത് ഹോട്ടലുകളെയാണ് പ്രധാനമായി ബാധിച്ചക്കുന്നത്.റംസാന്‍ വ്രതാനുഷ്ടാനവും കൂടി കടന്നുവരുന്നതോടെ വില വരുദിവസങ്ങളില്‍ വില കുതിച്ച് ഉയരുവാനാണ് സാധ്യത