എരുമേലി : വിവാഹത്തിനും വിനോദയാത്രക്കാണെന്നുമെന്നവ്യാജേനെ ആഡംബര വാ ഹനങ്ങള്‍ വാടകക്കെടുത്ത് രഹസ്യമായി തമിഴ്‌നാട്ടിലെത്തിച്ച് പണയപ്പെടുത്തിയും വി റ്റും  തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന ജ്യേഷ്ടനും അനുജനുംപോലിസിന്റ്റെ പിടിയിലായി. എ രുമേലി ചേനപ്പാടിയില്‍ പാലക്കാട്ട് വീട്ടില്‍ വൈശാഖ് (23), അനുജന്‍ വിശാഖ് (21) എ ന്നിവരെയാണ് മണിമല സിഐ റ്റി ഡി സുനില്‍കുമാറിന്റ്റെ നേതൃത്വത്തില്‍ പോലിസ് നിരീക്ഷിച്ച് പിടികൂടി അറസ്റ്റ് ചെയ്തത്.

ചെറുവളളി സ്വദേശി പുറക്കാട്ട് വീട്ടില്‍ പ്രകാശിന്റ്റെ ഇന്നോവ കാറും ഇയോണ്‍ കാറും ആണ് പ്രതികള്‍ വാടകക്കെടുത്ത് തമിഴ്‌നാട്ടില്‍ പണയപ്പെടുത്തിയതെന്നും വിറ്റതെന്നും പോലിസ് പറഞ്ഞു. പ്രതികള്‍ വിവിധ വാഹന തട്ടിപ്പ് കേസുകളില്‍ മറ്റ് സ്റ്റേഷനുകളില്‍ പ്രതികളാണെന്നും ഇവരുടെ സംഘത്തിലുളള മറ്റുളളവരെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയെന്നും പോലിസ് അറിയിച്ചു.

ഇതിനായി കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്റ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ കാഞ്ഞിരപ്പളളി കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സിഐ റ്റി ഡി സുനില്‍കുമാറിന്റ്റെ നേതൃത്വത്തി ല്‍ എസ് ഐ പി എസ് വിനോദ്, അഡീഷണല്‍ എസ് ഐ ജമാലുദീന്‍, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ എം എ സുധന്‍, രങ്കനാഥന്‍, സലില്‍, ബിജുലാല്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.