എരുമേലി : കാട്ടിനകത്തേക്ക് പോകുന്ന വനപാലകർക്ക് കാക്കിയും തൊപ്പിയുമല്ലാതെ ആയുധമായി വടി പോലുമില്ലാത്തത് കഷ്ടം തന്നെ യാണെന്ന് വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു. വനപാലകർക്ക് പരിശീലനം വേണം. വിശ്രമിക്കാൻ സൗകര്യം വേണം. സ്വയരക്ഷക്ക് പ്രത്യേക പരിശീലനം നൽകണം.ഉടൻ തന്നെ ഇതിനായി പരിശീലന കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
കൂടാതെ 25 ഫോറസ്റ്റ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമിക്കും. വിശ്രമ സൗകര്യം ഉറപ്പാക്കുന്ന കെട്ടിടങ്ങളാണ് നിർമിക്കുക. പ്ലാച്ചേ രിയിൽ ഫോറസ്റ്റ് സ്റ്റേഷൻറ്റെ ശാക്തീകരണമായി 90 ലക്ഷം ചെലവിട്ട് നിർമിച്ച ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുളള കെട്ടിട സമുച്ചയം, ആനിമൽ റെസ്ക്യു സെൻറ്റർ, തൊണ്ടി സാധനങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം, ഇക്കോ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം  രാവിലെ പത്ത് മണിയോടെ നിർവ്വഹിച്ച ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
plachery inaguration copy
തിരുവനന്തപുരത്ത് കോട്ടൂരിൽ ആനകളുടെ പരിപാലനത്തിനായി തുറ ന്ന ജയിൽ പോലെ വനം നിർമിക്കാൻ 100 കോടി ചെലവിടും. പിടികൂ ടുന്ന മൃഗങ്ങളെ പൂട്ടിയിടാൻ ദേശീയ-അന്തർ ദേശീയ നിയമങ്ങൾ അനു വദിക്കുന്നില്ല. അതുകൊണ്ട് കാട്ടിലേക്ക് തന്നെ വിടുകയാണ്. ഇപ്പോൾ വന്യമൃഗങ്ങളെകൊണ്ട് പൊറുതി മുട്ടുകയാണെന്നാണ് എല്ലാവരുടെയും പരാതിയെന്ന് മന്ത്രി പറഞ്ഞു. എവിടെ ചെന്നാലും ഇത് സംബന്ധിച്ച നിവേദനങ്ങളാണ് ലഭിക്കുന്നത്.
എന്നാൽ എന്തുകൊണ്ടാണ് മൃഗങ്ങൾ കാടിറങ്ങുന്നതെന്ന് അന്വേഷിക്കു ന്നില്ല. വനം കൊളള കുറഞ്ഞപ്പോൾ മാലിന്യങ്ങൾ തളളാനുളള ഇടമായി വനം മാറിയതാണ് കാരണം. വനജീവികൾ കാടിറങ്ങുന്നത് തടയാൻ സൗരോർജ വേലികൾ ആവശ്യമായ സ്ഥലങ്ങളിൽ നിർമിക്കാൻ നിർദേ ശം നൽകിയിട്ടുണ്ട്.  വന്യജീവികളുടെ സംരക്ഷണചുമതല വഹിക്കുന്ന മന്ത്രിയായിട്ടു പോലും വന്യജീവികളെ വെടിവെക്കാൻ ഉത്തരവിടേണ്ട സ്ഥിതിയിലാണ് താനെന്ന് മന്ത്രി വ്യക്തമാക്കി.
മണ്ണാർക്കാട് ആറ് പേരെ കൊലപ്പെടുത്തിയ ചുളളിക്കൊമ്പൻ എന്ന ആനയെ വെടിവെക്കാൻ ഉത്തരവിട്ടത് മന്ത്രി അനുസ്മരിച്ചു. വലിയ വിസ്തൃതിയിലാണ് വനങ്ങൾ. എന്നാൽ ഏതാനും വനപാലകരാണ് ആകെ സേവനത്തിനുളളത്. കഴിഞ്ഞ കുറെ കാലങ്ങളായി ജനങ്ങളെ അകറ്റി നിർത്തുകയായിരുന്നു ഫോറസ്റ്റ് ഓഫിസുകളിൽ. അനാശാസ്യ കേന്ദ്രങ്ങളായിരുന്നു പല ഓഫിസുകളും.
ഇതിനെല്ലാം മാറ്റം ഈ സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. ഇനി വേണ്ടത് പൊതുജന സഹകരണവും പങ്കാളിത്തവുമാണ്. വയലും കാവുകളും കുളങ്ങളും നികത്തി. ഇപ്പോഴിതാ വനവും മലിനമാക്കുന്നു. ഈ തല മുറ ഇനിയെങ്കിലും ഇതവസാനിപ്പിച്ചില്ലെങ്കിൽ വരും തലമുറയുടെ സർവനാശമാകും ഫലമെന്ന് മന്ത്രി പറഞ്ഞു. ഡോ.എൻ.ജയരാജ് എംഎൽഎ അധ്യക്ഷനായിരുന്നു. ആൻറ്റോ ആൻറ്റണി എംപി മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡോ.എസ് സി ജോഷി,  ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര, ഡിഎഫ്ഒ എം.എസ്.ജയരാമൻ,  മണിമല പഞ്ചായത്ത് പ്രസിഡൻറ്റ് കെ വൽസല, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ജെയിംസ് പി സൈമൺ, ജയശ്രീ ഗോപിനാഥ്, മോഹനൻ ചേന്നംകുളം, ജോ തോമസ് പായിക്കാട്ട്, വി എം മനോജ്, മാത്യു ആനിത്തോട്ടം, അബ്ദുൽ കെരീം മുസ്ല്യാർ എന്നിവര്‍ സംസാരിച്ചു.