metro-2കാഞ്ഞിരപ്പള്ളി: ഭരണകക്ഷിയുടെ ഭാഗമായ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ കാഞ്ഞിരപ്പള്ളി എസ് ഐ ഷിന്റോ പി കുര്യനെ സ്ഥലം മാറ്റി. എസ്‌ഐ യെ കോട്ടയം കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയതായാണ് സൂചന. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട വിഷയമാണ് സ്ഥലമാറ്റത്തില്‍ കലാശിച്ചിരിക്കുന്നത്.  accident
കഴിഞ്ഞ ഞായറാഴ്ച ഇരുത്തിയാറാം മൈലില്‍ കെ.എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെയും ഇയാളുടെ ലൈസന്‍സും ഹാജരാക്കണമെന്ന് |എസ് ഐ നിര്‍ദേശിച്ചിരുന്നു.shinto-1-main
എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന യൂണിയന്‍ നേതാക്കള്‍ തനിച്ച് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.ഇത് എസ് ഐ യെ ചൊടിപ്പിച്ചു.തുടര്‍ന്ന് എസ് ഐ യും യൂണിയന്‍ നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു.ഇതിനെ തുടര്‍ന്നാണ് .എസ് ഐ ക്കെതിരെ സ്ഥലമാറ്റം ആവശ്യപ്പെട്ട് യൂണിയന്‍ നേതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചത്.shintolabsiva-3