കാഞ്ഞിരപ്പള്ളി: പെടോളിയം ഉല്പന്നങ്ങളുടെ അമിതമായ നികു തി പിന്‍വലിക്കുക ,ജി.എസ്.ടി അപാകതകള്‍ പരിഹരിക്കുക ,നി ത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുക തുടങ്ങി യ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി. എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മ റ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ യോഗവും പ്രകടനവും നടത്തി .

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴ്ന്നിട്ടും പെട്രോള്‍ ,ഡീസല്‍ വില കുറക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുക ള്‍ അധിക നികുതി ചുമത്തി ജനങ്ങളെ കൊളളയടിക്കുകയാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എ ഷെമീര്‍ കുറ്റപ്പെടുത്തി.ഹര്‍ ത്താലിനോടനുബന്ധിച്ച് ടൗണില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഉ  ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനതാദള്‍ സംസ്ഥാന കമ്മറ്റിയംഗം ജോസ് മടുക്കക്കുഴിയുടെ അധ്യ ക്ഷതയില്‍ വി.എസ് അജ്മല്‍ ഖാന്‍, റോണി കെ ബേബി, മാത്യു കു ളങ്ങര ,ഒ.എം. ഷാജി, രഞ്ജു തോമസ്, റഹ്മത്ത് കോട്ടവാതു ക്കല്‍, പി.യു ഇര്‍ഷാദ്, നെടുങ്കണ്ടം ഷാജി, പി.എ നസീര്‍ ,പി.ഐ അബ്ദു ല്‍ മജീദ്, നിബു ഷൗക്കത്ത്, നായിഫ് ഫൈസി, എം.കെ ഷമീര്‍, കെ. എസ് ഷിനാസ്, കെ.എന്‍.നൈസാം, അന്‍വര്‍ പുളിമൂട്ടില്‍, വി.യു നൗഷാദ്, അഫ്‌സല്‍ കളരിക്കല്‍, റസലി തേനമ്മാക്കല്‍, ഷെജി പാറ ക്കല്‍, കെ കെ ബാബു, യു അബ്ദുല്‍ അസീസ്, എന്നിവര്‍ പ്രസംഗി ച്ചു.നേരത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണ്‍ ചുറ്റി പ്രകടനം നട ത്തി.

തുടര്‍ന്ന് പേട്ടക്കവലയില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസുമായി നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പി ന്നീട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ പോലീസ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടു.പ്രകടനത്തിന് റിയാസ് കളരിക്കല്‍, ലിന്റു മോന്‍ ജോസ്, പി എസ്.ഹാഷിം ,കെ.ആര്‍ നെജിമോന്‍, റസിലി ആനി ത്തോട്ടം, പി.പി.എ സലാം,സുനില്‍ ഉപ്പൂട്ടില്‍ ,ഷെഫീക്ക് ഇബ്രാ ഹീം, ടിഹാനാ ബഷീര്‍,ഫൈസല്‍ എം. കാസിം, ഇ.എസ് സജി, അ ഷ്‌കര്‍ നസീര്‍ ,ടി ഐ നൗഷാദ് ,സുജിത് ബീ മാസ്, പി.എ താജു, സുനു ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.