എരുമേലി ഫെയ്‌സ്ബുക്കില്‍ വനിതാ സുഹൃത്തിനു സ്വന്തം നഗ്‌നസെല്‍ഫി ചിത്രങ്ങള്‍ കൈമാറിയ യുവാവ് നാട്ടിലെങ്ങും വൈറലായി. ചിത്രങ്ങള്‍ കണ്ട യുവതി ഇവ നാടാ കെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് ആപ്പിലായത്. എരുമേലിക്കടുത്തുള്ള ഗ്രാമ ത്തിലെ യുവാവാണ് കഥാനായകന്‍.
യുവതിയുടെ ഫെയ്‌സ്ബുക് മെസഞ്ചറിലേക്ക് അയച്ച തന്റെ സ്വകാര്യ ചിത്രങ്ങള്‍ നാ ട്ടിലെങ്ങും പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണു യുവാ വ്. നേരിട്ടു പരിചയമില്ലാത്ത ഈ യുവതിയുമായി ഇയാള്‍ നിരന്തരം മെസഞ്ചര്‍ വഴി സ ന്ദേശങ്ങള്‍ കൈമാറിയിരുന്നു. യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചിത്രങ്ങള്‍ അ യച്ചു കൊടുത്തതെന്നും പറയപ്പെടുന്നു. ആകര്‍ഷകമായ പേരാണ് യുവതി തന്റെ പേ ജിനു നല്‍കിയിരിക്കുന്നത്.
ഇതു വ്യാജ ഫെയ്‌സ് ബുക് പേജാണോ എന്നതും യുവാവിന്റെ സുഹൃത്തുക്കള്‍ ചേ ര്‍ന്നു പണി കൊടുത്തതാണോയെന്നുമാണ് ഇപ്പോഴത്തെ സംശയം. ചിത്രം ലഭിച്ച യുവ തി ഗ്രാമത്തിലെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക് ഇന്‍ബോക്‌സിലേ ക്ക് പടം അയച്ചുകൊടുത്തു. അങ്ങനെയാണ് എരുമേലിയിലും പരിസരത്തുമുള്ളവര്‍ ക്കും പടം കിട്ടിയത്.

ആളെ നാട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തു. മൊബൈല്‍ ആപ്പ് ശരിക്കും ആപ്പായി മാറിയതിന്റെ മനോവിഷമത്തിലാണിപ്പോള്‍ യുവാവ്. എന്താണ് സംഭവിച്ചതെന്ന കൂട്ടുകാരുടെ ചോദ്യത്തിന് ‘ചതിച്ചാശാനേ…’ എന്ന മറുപടി മാത്രമാണ് യുവാവ് നല്‍കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെടാം. ഫോണ്‍: 9497976002