aunchi-stripഅറബിക് മോണോ ആക്ടിൽ ജിഷ വധം അവതരിപ്പിച്ച് മേവള്ളൂർ കെ എം എച്ച് എസിലെ മാജിദ താരമായി. അറബി പദ്യം ചൊല്ലലിലും, അറബിഗാനത്തിലും ഒന്നാം സ്ഥാനം നേടിയ മാജിദ സ്വന്തമാക്കിയത് ഹാട്രിക് വിജയം കൂടിയാണ്.

കെ.എം എച്ച് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മാജിദ ഇതാദ്യമായാണ് കലോത്സവ വേദിയിൽ മോണോ ആക്ട് അവതരിപ്പിക്കുന്നത്.അമിനറുൾ ഇസ്ലാം ജിഷയുടെ വീട്ടിലെത്തി മുട്ടിവിളിക്കുന്നതു മുതൽ ജിഷയെ കുത്തി കൊലപ്പെടുത്തുന്നത് വരെയുള്ള സംഭവങ്ങളാണ് മോണോ ആക്ടിലൂടെ മാജിദ അവതരിപ്പിച്ചത്. majida_star-1മണ്ണാഞ്ചേരി ഗവ.ഹൈസ്കൂളിലെ അറബി വിഭാഗം അധ്യാപകൻ കൂടിയായ അഷ്റഫ് ആണ് മാജിദയെ മോണോ ആക്ട് പരിശീലിപ്പിച്ചത്.കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ ഈ മിടുക്കി എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.akjjjjjjm