കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജില്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സ്റ്റുഡന്റ് ക്ലബ് നാളെ രാവിലെ പത്തിന് മുന്‍ കേരള ഡിജിപി ഡോ. എം.എന്‍. കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പരന്‍സി  ഇന്റര്‍നാഷണല്‍ ലോകത്തിലെ ഏറ്റവും ആദരണീയമായ സര്‍ക്കാരിതര സംഘടനകളില്‍ ഒന്നാണ്.

1993ല്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ എയ്ഗനും ഒന്പതു സുഹൃത്തുക്കളും ചേര്‍ന്നാണ് സംഘടന സ്ഥാപിച്ചത്.ലോകത്തെ അഴിമ തി വിമുക്തമാക്കുക  എന്നതാണ് ട്രാന്‍സ്പരന്‍സിയുടെ  ലക്ഷ്യം.
ഇന്റര്‍നാഷണല്‍ സെക്രട്ടേറിയറ്റ് ജര്‍മ്മനിയിലെ ബെര്‍ലിനിലാണ് സംഘ ടനയുടെ ആസ്ഥാനം.  ഈ അന്തര്‍ദേശീയ സംഘടന വിവിധ രാജ്യങ്ങളി ലെ സര്‍ക്കാരുകളുമായും വ്യക്തികളുമായും സംരംഭങ്ങളുമായും സഹ കരിച്ചാണ് അതിന്റെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത്.sd college 1 copyകൈക്കൂലി, രഹസ്യ ഉടമ്പടികള്‍, അധികാര ദുര്‍വിനിയോഗം എന്നിവ യ്‌ക്കെതിരായ ആഗോള പോരാട്ടത്തില്‍ സംഘടന വലിയ നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. ഇന്ന് അമേരിക്കന്‍ തലസ്ഥാനം മുതല്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ വരെ വിവിധ പ്രദേശങ്ങളില്‍ അഴിമതിയുടെ ഇരകള്‍ക്കും സാക്ഷികള്‍ക്കും ശബ്ദം നല്കാന്‍ ട്രാന്‍സ്പരന്‍സിക്കു കഴിയുന്നുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലെ അഴിമതിയെ സംബന്ധിച്ചുള്ള ഏറ്റ വും അധികാരികമായ പഠനങ്ങളും റിപ്പോര്‍ട്ടുകളും ട്രാന്‍സ്പരന്‍സി യുടേതാണ്.

ട്രാന്‍സ്പരന്‍സിയുടെ കേരളാ ചാപ്റ്റര്‍ യുവ വിദ്യാര്‍ഥികള്‍ക്കായി കോളജുകളില്‍ സ്ഥാപിക്കുന്ന ക്ലബ്ബുകളില്‍ ആദ്യത്തെതാണ് സെന്റ് ഡൊമിനിക്‌സ് കോളജ് യൂണിറ്റ്.സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്‌സാണ്ടര്‍ അധ്യക്ഷത വഹിക്കും. സിനിമ സംവിധായകനും മുന്‍ എസ്പിജി കമാന്‍ഡറുമായ മേജര്‍ രവി മുഖ്യ പ്രഭാഷണം നടത്തും.sd press meet copyകേരളാ ഇലക്ട്രിസിറ്റി ബോഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സഖറിയ ജോര്‍ജ് ഐപിഎസ് വിഷയവതരണം നടത്തും. നിയുക്ത പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് ഫിലിപ്പ് ഇലഞ്ഞിപ്പുറം, ട്രാന്‍സ്പരന്‍സി കേരളാ കോഡിനേറ്റര്‍ ജോര്‍ജ് പോള്‍, പ്രഫ. ബിനോ പി.ജോസ്, വിദ്യാര്‍ഥി പ്രതിനിധി സുനിത എന്നിവര്‍ പ്രസംഗിക്കും.

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലമണിയുന്നതിന് ശക്തമായ മൂല്യബോധമുള്ള യുവ തലമുറ വളര്‍ന്നു വരണം എന്ന തത്വത്തില്‍ നിന്നാണ് വിദ്യാര്‍ഥികളുടെ ക്ലബ് എന്ന ആശയം പിറന്നത്. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപുറമേ മൂല്യാഭ്യാസനത്തിനും ക്ലബ് പ്രാധാന്യം നല്കും.

ഏഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെയും കേരളാ പോലീസിന്റെയും സഹകരണം ക്ലബ്ബിന് ഉണ്ടായിരിക്കും. അംഗങ്ങളുടെ വ്യക്തിത്വ വികസനം, തൊഴിലന്വേഷണ പ്രാപ്തി, ഉന്നത വിദ്യാഭ്യാസം, ആശയ വിനിമയ ശേഷി എന്നിവ വര്‍ധിപ്പിക്കാനും നടപടികള്‍ ഉണ്ടാകും.

പ്രദേശത്തെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെ കണ്ടെത്തല്‍, അഴിമതി വിരുദ്ധ ബോധവത്ക്കരണം, പഠനങ്ങള്‍ മുതലായവയും ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണെന്ന് പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്‌സാണ്ടര്‍, റവ. ഡോ. ജയിംസ് ഫിലിപ്പ്, പിആര്‍ഒ ജോജോ ജോര്‍ജ്, ക്ലബ് കോഡിനേറ്റര്‍ ബിനോ പി.ജോസ് എന്നിവര്‍ പറഞ്ഞു.