കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭ നിയുക്ത കൂരിയമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മറ്റികളുടെ സംയുക്ത സമ്മേളനം നാളെ (വെള്ളി) നടക്കും.   രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരുടെ നേതൃത്വ ത്തില്‍ ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

മെത്രാഭിഷേക കമ്മറ്റി ചെയര്‍മാന്‍ റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, വിവിധ കമ്മറ്റിക ളുടെ ചെയര്‍മാന്മാര്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.  തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് വികാരി ജറാള്‍മാരായ റവ.ഫാ.ജോര്‍ജ് ആലുങ്കല്‍, റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രൊക്യുറേറ്റര്‍ വെരി.റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, കത്തീദ്രല്‍വികാരി റവ.ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, റവ.ഡോ.മാത്യു പായിക്കാട്ട്, റവ.ഫാ.തോമസ് മറ്റമുണ്ടയില്‍, കമ്മറ്റി കോര്‍ഡിനേറ്റേഴ്‌സായ റവ.ഫാ.കുര്യാക്കോ സ് അമ്പഴത്തിനാല്‍, റവ.ഫാ.മാത്യു പാലക്കുടി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

രൂപതയുടെ വിവിധ മേഖലകളില്‍ നിന്നുള്ള വൈദികരും, സന്യസ്തരും, അല്മായരു മടങ്ങുന്ന 600 അംഗ വോളന്റിയര്‍ ടീമാണ് നാലായിരത്തിയഞ്ഞൂറിലധികം വിശ്വാസി കളും നാല്പതിലധികം മെത്രാന്മാരും പങ്കെടുക്കുന്ന മെത്രാഭിഷേക ചടങ്ങിന് വേണ്ട ക്രമീകരണങ്ങളൊരുക്കുന്നത്.  വോളന്റിയര്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കു ന്ന എല്ലാവരും വോളന്റിയേഴ്‌സ് മീറ്റില്‍ പങ്കെടുക്കണമെന്ന് രൂപതാകേന്ദ്രം പത്രക്കു റിപ്പില്‍ അറിയിച്ചു.