കാഞ്ഞിരപ്പള്ളി വലിയ പെരുന്നാളിനു ബലി അര്‍പ്പിക്കുന്നതിനായി കൊണ്ടുവന്ന പോ ത്ത് വിരണ്ടോടിയതു നാട്ടില്‍ പരിഭ്രാന്തി പരത്തി. 3 മണിക്കൂറോളം പരിഭ്രാന്തി പരത്തി യ പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പോത്ത് ചത്തു. ഇന്നലെ വൈകിട്ട് 5.30യോടെയാണു പൂതകുഴിയില്‍നിന്നു പോത്ത് കയര്‍ പൊട്ടി ച്ച് ഓടിയത്. അര കിലോമീറ്ററോളം ദേശീയപാതയിലൂടെ ഓടി ഫയര്‍ സ്റ്റേഷനു സമീപം എത്തിയ പോത്തിനെ കയറിട്ടു പിടിച്ചുകെട്ടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാ യില്ല. 
ദേശീയപാതയിലൂടെ ഓടിയ പോത്ത് റാണി ആശുപത്രിപ്പടിക്കു സമീപം ബൈക്ക് യാത്രി കനെ ഇടിച്ചുവീഴ്ത്താനും ശ്രമിച്ചു. ഇതിനിടെ ചിലര്‍ കല്ലെടുത്ത് എറിഞ്ഞതോടെ തേനം മാക്കല്‍ മുഹമ്മദ് ജായുടെ പുരയിടത്തിലേക്ക് ഒടിക്കയറിയ പോത്ത് പറമ്പിലെ കപ്പയും വാഴയും നശിപ്പിച്ചു. ഇതോടെ പോത്തിനെ വെടിവച്ചു തളയ്ക്കണമെന്ന് ആവശ്യമുയര്‍ ന്നതോടെ പൊലീസും കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവും തോക്കുമായി നിലയുറ പ്പിച്ചു. എന്നാല്‍, ഇതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ പോത്ത് അവശനായി നിലത്തു വീണു ചത്തു. 
പുതകുഴി കരോട്ടുമഠത്തില്‍ ലത്തീഫ് വലിയ പെരുന്നാളിനു ബലി അര്‍പ്പിക്കുന്നതിനായി കൊടുകുത്തി ചന്തയില്‍നിന്ന് ഇന്നലെയാണു പോത്തിനെ വാങ്ങിക്കൊണ്ടുവന്നത്. 150 കിലോഗ്രാമോളം തൂക്കംവരുന്ന പോത്താണു വിരണ്ടോടി നാട്ടില്‍ പരിഭ്രാന്തി പരത്തി യത്.