aunchi-stripമൂകാഭിനയവേദിയിലെ മത്സരത്തിന് ശേഷം ഫലം വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സങ്കടമടക്കാനായില്ല. എ.കെ.ജെ.എം സ്‌കൂളില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രധാന വേദിയായ എസ്.ഡി.എച്ച്.എസ്.എസില്‍ എത്തിയത്. ചങ്ങനാശ്ശേരി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളെയാണ് വേദി ചതിച്ചത്. mookabhinayam-1-copyസോക്സിട്ട് വേദിയിലെത്തിയ വിദ്യാര്‍ത്ഥികളെ ചതിച്ചത് വേദിയിലെ മിനുസമുള്ള ഫ്ളോര്‍ ആയിരുന്നു. വിദ്യാര്‍ത്ഥികളുടെ സ്റ്റെപ്പ് തെറ്റിക്കുന്ന തെന്നലുള്ള പ്രതലമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. മത്സരത്തില്‍ ഇവര്‍ക്ക് എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോട്ടയം മൗണ്ട് കാര്‍മ്മലാണ്  മത്സരത്തില്‍ ജേതാക്കളായത്.

ഇതിനെതിരെ ഇവർ അപ്പീൽ കൊടുത്തിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനുശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥികള്‍ വേദി വിട്ടത്. മത്സരത്തില്‍ ഇവര്‍ക്ക് എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോട്ടയം മൗണ്ട് കാര്‍മലാണ് ജോതാക്കളായത്.st-joseph-main