മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ വീണ്ടും കംഫര്‍ട്ടു സ്റ്റേഷനിലെ മാലി ന്യടാങ്ക് നിറഞ്ഞൊയാഴുകി,മലമടങ്ങിയ മാലിന്യം ബസ്റ്റാന്‍ ഡിലും  പരിസരങ്ങളിലും.മുണ്ടക്കയം ബസ്റ്റാന്‍ഡ് കവാടത്തിലെത്തുമ്പോഴേ ക്കും യാത്രക്കാര്‍ മൂക്കുപൊത്തണം ,ബസ്സില്‍ നിന്നിറങ്ങിയാലോ ശരീര ത്തിലും വസ്ത്രങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം പടരും.comfort station waste
മുണ്ടക്കയം ബസ്റ്റാന്‍ഡിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പഞ്ചായത്തു വക കംഫര്‍ട്ടു സ്റ്റേഷനിലെ കക്കൂസ് ടാങ്കാണ് നിറഞഞ്ഞു കവിഞ്ഞ് ടാക്‌സി സ്റ്റാന്‍ഡിലൂടെ ബസ്റ്റാന്‍ഡിലേക്കു ഒഴുകുന്നത്.ഞായറാഴ്ച രാവിലെ ടാക്‌സി സ്റ്റാന്‍ഡിലെത്തിയവരാണ് ടാങ്കിന്റെ ചോര്‍ച്ച കണ്ടെ ത്തിയത്.മലം അടക്കം മാലിന്യങ്ങള്‍ ചവിട്ടിയാണഅ യാത്രക്കാര്‍ നടന്നു പോവുന്നത്.ബസ്റ്റാന്‍നുളളില്‍ വെളളം ഒഴുകുന്നതു യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി.SCOLERS
സ്റ്റാന്‍ഡിനുളളില്‍ ബസ്സുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും മലിന ജലം തെറിച്ചു യാത്രക്കാരുടെ ശരിരത്തില്‍ പതിച്ചു. ഇത്തരത്തില്‍ നിരവധി യാളുകളാണ് മാലിന്യത്തില്‍ മുങ്ങിയത്. മുമ്പ് നിരവധി തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.പ്രതിഷേധമായി നാട്ടുകാര്‍ പലതവണ കംഫര്‍ട്ടു സ്റ്റേഷ ന്‍ ബലമായി അടച്ചുപൂട്ടിയിടുകയായിരുന്നു.അപ്പോഴെല്ലാം പഞ്ചായത്ത് അധികൃതര്‍ കംഫര്‍ട്ടു സ്റ്റേഷന്‍ നടത്തിപ്പുകാരനു താക്കീതു നല്‍കുകയും താത്കാലിക സംവിധാനമൊരുക്കുകയും ചെയ്യാറുണ്ട്.comfort station waste 1
എന്നാല്‍ ഇത് പതിവു സംഭവമായി മാറിയിരിക്കുകയാണ്. ഇതിനെ തിരെ കര്‍ശന നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
 മഴക്കാലത്താണ് ഇത്തരത്തില്‍ ടാങ്ക് നിറഞ്ഞൊഴുകുന്നതിനാല്‍ ടാങ്കിലു ണ്ടാവുന്ന ഉറവയാണന്നാണ് കണ്ടെത്തെല്‍. സംഭംവം സംബന്ധിച്ചു കരാറുകാരനു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും അടിയന്തിര നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അറിയിച്ചു.