മാലിന്യവിമുക്ത കാഞ്ഞിരപ്പള്ളി എന്ന ലക്ഷ്യവുമായി ബോധവത്കരണ സെമിനാര്‍ ചൊവ്വാഴ്ച്ച രാവിലെ

കാഞ്ഞിരപ്പള്ളി: അഭയം, സ്വരുമ ചാരിറ്റബര്‍ സൊസൈറ്റികള്‍ ചേര്‍ന്ന് മാലിന്യവിമുക്ത കാഞ്ഞിരപ്പള്ളി എന്ന ലക്ഷ്യവുമായി ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് ഭാരവാ ഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10.30ന് കത്തീഡ്രല്‍ ലൂര്‍ദ് പാരീഷ് ഹാളില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എന്‍.ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഹരിത കേരളം പദ്ധതിയും പഞ്ചായത്തുമായി ചേര്‍ന്ന് മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യു ന്നതിനായുള്ള പദ്ധതികള്‍ക്ക് സെമിനാറില്‍ രൂപം നല്‍കും. ചിറ്റാര്‍ പുഴയടക്കമുള്ള ജല സ്രോതസ്സുകളുടെ നവീകരണം, സംരക്ഷണം, ഉറവിട മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് വ സ്തുക്കളുടെ ഉപയോഗം കുറയക്കല്‍ എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്യും. പരിസ്ഥിതി സൗഹൃദ തുണി,പേപ്പര്‍,ചണ സഞ്ചികളുടെ നിര്‍മ്മാണം, പ്രചരണം എന്നിവ ഇപ്പോള്‍ അഭയം, സ്വരുമ ചാരിറ്റബള്‍ സൊസൈറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും ഭാര വാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ സ്വരുമ പ്രസിഡന്റ് ജോസ് ചീരാംകുഴി, സെക്രട്ടറി സഖറിയ കാള്‍ ടെക്സ്, ജോര്‍ജ് കോര, അഭയം സൊസൈറ്റി ഭാരവാഹികളായ ഷെമിം അഹമ്മദ്, എം. എ റിബിന്‍ഷാ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.