എരുമേലി : മണിമലയാറിലെത്തുന്ന മാലിന്യങ്ങൾ ഒഴുകിപ്പോകാതെ അടിയുന്നത് പ ഴയിടം പാലത്തിൽ. വെളളമൊഴുക്ക് തടസപ്പെടുത്തി മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാ ണ് പാലത്തിനടിയിലെ തൂണുകളിൽ. മരങ്ങളുടെ തടിഭാഗങ്ങൾ ഒഴുകിയെത്തി പാല ത്തിൻറ്റെ തൂണുകൾക്ക് കുറുകെയാണ് അടിഞ്ഞുകിടക്കുന്നത്. ഇവയ്ക്കൊപ്പം ടൺ കണക്കിന് മാലിന്യങ്ങൾ കുമിഞ്ഞുകൊണ്ടിരിക്കുന്നതാണ് വൈളളമൊഴുക്ക് ദുർബല മാക്കിയത്.

കാലവർഷം കനത്ത് മഴയുടെ അളവ് കൂടിയതോടെ പാലം വെളളപ്പൊക്ക ഭീഷണിയും നേരിടുകയാണ്. പാലത്തിനടിയിൽ ഒഴുക്ക് തടസപ്പെട്ടത് മൂലം തൂണുകൾക്കും പാല ത്തിനും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയേറെയാണ്. ആയിരകണക്കിന് പ്ലാസ്റ്റി ക് സാധനങ്ങളും കുപ്പികളും തെർമൊക്കോൾ വസ്തുക്കളും ഉപയോഗം കഴിഞ്ഞ് ത ളളിയ ഇലക്ട്രിക് ട്യൂബുകളും ബൾബുകളും കുപ്പിച്ചില്ലുകളുമുൾപ്പടെ വൻതോതിലാ ണ് മാലിന്യങ്ങളടിഞ്ഞിരിക്കുന്നത്. ഏറെ ദോഷകരമായതും മാരക രോഗങ്ങൾക്ക് സാ ധ്യതയുമുളള ഇ-മാലിന്യങ്ങൾ വെളളത്തിലടിഞ്ഞുകൊണ്ടിരിക്കുന്നത് ആശങ്ക വർധി പ്പിക്കുന്നു.

ഉയരം കുറഞ്ഞ കോസ് വേ മാതൃകയിൽ പതിറ്റാണ്ടുകൾക്ക് നിർമിച്ചതാണ് പഴയിടം പാലം. കാഞ്ഞിരപ്പളളി, മണിമല, എരുമേലി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി കൂ ടിയാണ് പാലം. ഒഴുകിയെത്തുന്ന മൃതദേഹങ്ങൾ അടിയുന്ന ഇടമായി പാലം മാറിയ ത് മല പോലെ മാലിന്യങ്ങളടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതുകൊണ്ടാണ്. കഴിഞ്ഞയിടെ മാ ലിന്യങ്ങളിലടിഞ്ഞ ഒരു അജ്ഞാത മൃതദേഹം പുറത്തെടുക്കാൻ ഏറെ പ്രയാസപ്പെട്ട പോലിസ് പിന്നീട് ശുചീകരണത്തിനിറങ്ങിയെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യാനാ യില്ല.

എസ്കവേറ്റർ ഉപയോഗിച്ച് മാലിന്യങ്ങൾ വാരിനീക്കുകയാണ് അനുയോജ്യമാർഗ മെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങേണ്ടത് അനിവാര്യ മാണെന്നും നാട്ടുകാർ പറയുന്നു.