കാഞ്ഞിരപ്പള്ളി : സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ എ​​പ്പാ​​ർ​​ക്കി​​യ​​ൽ കൂ​​രി​​യ ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം ന​​വം​​ബ​​ർ 12ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കും.മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​മ​​ധ്യേ കെ​​സി​​ബി​​സി അ​​ധ്യ​​ക്ഷ​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​സൂ​​സ​പാ​​ക്യം വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും.ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ഹാ​​ജൂ​​ബി​​ലി ഹാ​​ളി​​ൽ​നി​​ന്നു മെ​​ത്രാ​​ൻ​​മാ​​രും വൈ​​ദി​​ക​​രും പ്ര​​ദ​​ക്ഷി​​ണ​​മാ​​യി മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​നെ ക​​ത്തീ​​ഡ്ര​​ലി​​ലേ​​ക്ക് ആ​​ന​​യി​​ക്കും. വി​​വി​​ധ ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ മേ​​ല​​ധ്യ​​ക്ഷ​​ൻ​​മാ​​രും രാ​​ഷ്‌​ട്രീ​​യ സാ​​മൂ​​ഹി​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ലെ ഇ​​ട​​വ​​ക പ്ര​​തി​​നി​​ധി​​ക​​ളും മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.