എരുമേലിയില്‍ നിന്നും മണങ്ങല്ലൂരിലേക്ക് പാചക വാതക വിതര ണം സൗജന്യമാക്കി കോടതി

എരുമേലി : മനുഷ്യാവകാശ പ്രവര്‍ത്തകന്റ്റെ പരാതി കോടതി പ രിഹരിച്ചപ്പോള്‍ പാചക വാതക വിതരണത്തില്‍ മണങ്ങല്ലൂരിലെ നാട്ടുകാര്‍ക്ക് കിട്ടിയത് നീതിയുടെ തുല്യത. പാചക വാതകം കിട്ടാ ന്‍ ഏജന്‍സിക്ക് വാഹന കൂലി ഇനി മണങ്ങല്ലൂരിലെ നാട്ടുകാര്‍ നല്‍കേണ്ടന്ന് കോടതി ഉത്തരവിട്ടു. വാഹന കൂലി ഇനി ഈടാക്കി ല്ലെന്ന് കോടതിയില്‍ ഏജന്‍സിക്ക് സമ്മതിക്കേണ്ടി വന്നത് മനുഷ്യാ വകാശ പ്രവര്‍ത്തകന്റ്റെ വിജയമായി മാറുകയാണ്.

എരുമേലി യില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി തോ ന്നിയ പോലെയാണ് വാഹന കൂലി ഈടാക്കുന്നതെന്ന് കാട്ടി എച്ച് അബ്ദുല്‍ അസീസാണ് താലൂക്ക് ലീഗല്‍ സര്‍വീസസ് അദാലത്തിനെ സമീപിച്ചത്.

അഞ്ച് കിലോമീറ്റര്‍ വരെ ചാര്‍ജ് ഈടാക്കാതെ വിതരണം ചെയ്യണ മെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്രയും ദൂരമില്ലാത്ത മണങ്ങല്ലൂരില്‍ മസ്ജിദ് ജംഗ്ഷന്‍ വരെ ഉപയോക്താക്കള്‍ വാഹന കൂലിയുള്‍പ്പെട്ട തുകയാണ് ഏജന്‍സിക്ക് പാചക വാതക വിലയായി നല്‍കിയിരു ന്നത്. ഈ തുകയാകട്ടെ കൃത്യവുമല്ലായിരുന്നു. തരം പോലെയാണ് ഈടാക്കിയിരുന്നത്. എങ്ങനെയെങ്കിലും പാചക വാതകം കിട്ടിയാ ല്‍ മതിയെന്ന ഉപയോക്താക്കളുടെ മനോഭാവത്തെ പരമാവധി ചൂഷണം ചെയ്താണ് ചാര്‍ജ് വാങ്ങിയിരുന്നതെന്ന് മണങ്ങല്ലൂര്‍ സ്വദേശി കൂടിയായ അബ്ദുല്‍ അസീസ് പറഞ്ഞു.

അതേസമയം രസീതില്‍ വാഹനകൂലി രേഖപ്പെടുത്തുകയുമില്ലായി രുന്നു. ആയിരത്തില്‍ പരം ഉപയോക്താക്കള്‍ അധിവസിക്കുന്ന ഈ പ്രദേശത്തുനിന്നും ഇങ്ങനെ നിയമവിരുദ്ധമായി ഈടാക്കുന്നത് മൊ ത്തത്തില്‍ കണക്ക് കൂട്ടുമ്പോള്‍ വന്‍ പകല്‍കൊളളയായി മാറുക യാണ്. ഇതേ സ്ഥിതി ഈ ഏജന്‍സിയുടെ പരിധിയിലുളള മറ്റ് സ്ഥല ങ്ങളിലും ഉണ്ടെന്ന് പറയുന്നു. മനുഷ്യാവകാശ ജനകീയ സംഘടനാ ഭാരവാഹിയായ അബ്ദുല്‍ അസീസിന്റ്റെ ഹര്‍ജി ന്യായവും അടിയ ന്തിര നീതി ലഭ്യമാക്കേണ്ടതുമാണെന്ന് കോടതി വിലയിരുത്തുകയാ യിരുന്നു.

സര്‍വീസ് ചാര്‍ജ് ഈടാക്കാതെ വിതരണം നടത്താമെന്നും ഒപ്പം കൃ ത്യമായി ബില്‍ നല്‍കാമെന്നും ഏജന്‍സി പ്രതിനിധി ഉറപ്പ് നല്‍കിയ തോടെ കേസ് തീര്‍പ്പാക്കിയെന്നറിയിച്ച് കോടതി ഉത്തരവിടുകയാ യിരുന്നു. അദാലത്ത് കമ്മറ്റി ചെയര്‍പെഴ്‌സണും ഫസ്റ്റ് ക്ലാസ് മജി സ്‌ത്രേട്ടുമായ റോഷന്‍ തോമസ്, അദാലത്ത് മെംബര്‍ എം കെ അനന്തന്‍ എന്നിവരാണ് ഹര്‍ജിയില്‍ ഉത്തരവിട്ടത്.