കാഞ്ഞിരപ്പള്ളി: ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ മനസാന്നിദ്ധ്യംകൊണ്ട് വഴിമാറിയത് വന്‍ ദുരന്തം. മാന്നാര്‍ സ്വദേശി പള്ള ത്ത് മുഹമ്മദ് ഷാഫിയാണ് കെ.എസ്.ആര്‍.ടിസിയുടെ അപകടത്തില്‍ നിന്നും യാത്രക്കാ രെ രക്ഷിച്ചത്. ബസ് വളവില്‍ ഡിവൈഡാറായി സ്ഥാപിച്ചിരുന്ന വീപ്പയില്‍ ഇടിച്ച് നില്‍ ക്കുകയായിരുന്നു. ബസ് വീപ്പയില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ ഇരുപതടിയോളം താ ഴ്ച്ചയുള്ള മണിമല റോഡിലേക്ക് ചെന്ന് പതിക്കുകയും ചെയ്തേനെ. ഇത് വലിയ അപക ടത്തിന് കാരമാകുമായിരുന്നു. 
ദേശിയ പാത കോട്ടയം കുമളി റോഡില്‍ ശനിയാഴ്ച വൈകുന്നേരം 4.45നാണ് പഞ്ചായ ത്തിന് സമീപത്തെ കൊടും വളവില്‍ ബസ് അപകടത്തില്‍പ്പെടുന്നത്. ചങ്ങനാശേരിയില്‍ നിന്നും മുണ്ടക്കയത്തേക്ക് അറുപത്തിയഞ്ചോളം യാത്രക്കാരെയുമായി വരുമ്പോഴാണ് അപകടം. പഞ്ചായത്തപടിയുടെ ഭാഗത്ത് വച്ച് തന്നെ ബ്രേക്ക് പോയെന്നും മുമ്പില്‍ പോ യിരുന്ന ലോറിയില്‍ ഇടിക്കാതിരിക്കുവാന്‍ വീപ്പയില്‍ ഇടിച്ച് നിറുത്തുകയുമായിരുന്നെ ന്ന് ഡ്രൈവര്‍ പറഞ്ഞു. എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതും വന്‍ അപകടത്തില്‍ നിന്നും രക്ഷയായി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡീസല്‍ പൈപ്പ് തകര്‍ന്ന് ഡീസ ല്‍ റോഡിലൂടെ ഒഴുകി.
സ്ഥിരമായി കട്ടപ്പന-ചങ്ങനാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസാണിത്. രാവിലെ കട്ടപ്പനയ്ക്ക് പോയ ശേഷം രണ്ടാമത്തെ ട്രിപ്പിന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു ബസ്. ഓട്ടത്തിനിടെ ബസിന്റെ ബ്രേക്ക് നഷ്ടമാകുന്നതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി ഡിപ്പോയില്‍ പത്തിലധികം തവണ പരാതി എഴുതി നല്‍കിയിരുന്നതായും ജീവനക്കാര്‍ പറയുന്നു. മുമ്പ് റൂട്ടില്‍ ഈ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ബസിന്റെ കേടുപാടുകള്‍ മാറ്റാത്തതിനെ തുടര്‍ന്ന് ഈ റൂട്ടിലോടാന്‍ വിസമ്മതിച്ച് പിന്‍മാറിയാതായും ജീവനക്കാര്‍ പറയുന്നു. 
എന്നാല്‍ പകരം സര്‍വ്വീസ് നടത്തുവാന്‍ ഡിപ്പോയില്‍ മറ്റ് ബസില്ലാ എന്ന കാരണത്താലാ ണ് യാത്രക്കാരുടെ ജീവന്‍ പണയപ്പെടുത്തി കോടായ ബസ് സര്‍വ്വീസ് നടത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഹൈറേഞ്ചിലുള്ള കൊടും വളവുകളിലും ഇറക്കത്തിലും ഒടുന്ന ബസുകള്‍ കേടുപാടുകള്‍ തീര്‍ക്കാതെയാണ് കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കുന്നതെ ന്ന് യാത്രക്കാര്‍ ആരോപിച്ചു.