എരുമേലി : ബിജെപി പ്രവർത്തകർ പ്രകടനമായി പോകുന്നതിനിടെ പിൻനിരയിലെ ചിലർ മുഖ്യമന്ത്രിയുടെ ചിത്രമുളള ഫ്ലക്സ് ബോർഡ് പോലിസും നാട്ടുകാരും നോക്കി നിൽക്കെ അടിച്ചുതകർത്തെന്ന് പരാതി.  സന്ധ്യയോടെ എരുമേലി പേട്ടക്കവല യിൽ ബിജെപി പ്രവർത്തകരുടെ പ്രകടനം കടന്നുപോകുമ്പോഴാണ് സംഭവം.
എരുമേലി പേട്ടക്കവലയുടെ മധ്യഭാഗത്ത് ഹൈമാസ്റ്റ് വിളക്കിൻറ്റെ തൂണിൽ സ്ഥാപി ച്ചിരുന്ന ബോർഡാണ് നശിപ്പിച്ചത്. ചെറുവളളി എസ്റ്റേറ്റിൽ വിമാനതാവളത്തിന് അനു മതി ലഭിച്ചതിന് മുഖ്യമന്ത്രിക്ക് അനുമോദനമായാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരു ന്നത്. സംഭവത്തെ തുടർന്ന് പേട്ടക്കവലയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്ത കർ തടിച്ചുകൂടിക്കൊണ്ടിരിക്കുമ്പോഴാണ് ബിജെപി പ്രവർത്തകർ പ്രകടനമായി മട ങ്ങിയത്. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകാതിരിക്കാൻ പോലിസ് നിലയുറപ്പിച്ചിരുന്നു.  
സംഭവം സംഘർഷം സൃഷ്ടിക്കാനുളള ബിജെപി യുടെ ആസൂത്രിത നീക്കമാണെന്നും സംസ്ഥാനത്തുടനീളം സിപിഎം നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫിസുകളിലും ബിജെപി അക്രമം അഴിച്ചുവിടുകയാണെന്നും സിപിഎം നേതൃത്വം പറഞ്ഞു. മെഡി ക്കൽ കോളേജ് കോഴ ഇടപാടിൽ നിന്ന് ശ്രദ്ധ തിരിക്കാനും സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് വരുത്തിതീർത്ത് കേന്ദ്ര ഇടപെടൽ സൃഷ്ടിക്കാനുമാണ് ബിജെപി അക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎംഎരുമേലി ലോക്കൽ കമ്മറ്റി പ റഞ്ഞു. അതേസമയം പ്രകടനത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായതിന് പിന്നിൽ ബി ജെപി പ്രവർത്തകരല്ലെന്ന്  ബിജെപി നേതൃത്വം പറയുന്നു. സംഘർഷത്തിന് സാധ്യത യുളളത് മുൻനിർത്തി പോലിസ് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബിജെപി പ്രവർത്തകരെ തെരഞ്ഞുപിടിച്ച് സിപിഎം കാർ ആക്രമിക്കു കയാണെന്നാരോപിച്ചായിരുന്നു പ്രകടനം. നിയോജക മണ്ഡലം പ്രസിഡൻറ്റ് വി സി അജികുമാർ, അനിയൻ എരുമേലി, ഹരികൃഷ്ണൻ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.