ഹരിത കേരള മിഷന്റെ ഭാഗമായി മേരി മാതാ സ്‌കൂളും ജില്ല ഭരണ കൂടവുമായി സഹകരിച്ച് പരിസ്ഥിതി ദിനാഘോഷം നടത്തി.
പ്രകൃതി സംരക്ഷണത്തിനു അനുയോജ്യമായ പല പദ്ധതികളുടെയും തുടക്കം കുറിച്ചു, അതില്‍ ഏറ്റവും മുഖ്യമായത് ഈ ഒരു അദ്ധ്യായന വര്‍ഷം ഒരു പേന ഉപയോഗിക്കുക എന്ന ‘Single Pen Challenge’ ആണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപാകരും ഇത് ഏറ്റെടുക്കുകയുണ്ടായി.

വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുമായി കാട്ടിലെത്തി വിദ്യാര്‍ത്ഥികളില്‍ നിന്നു ശേഖരിച്ച വിവിധ തരം വിത്തുകള്‍ ചക്ക, ആഞ്ഞിലി, മഞ്ചാടി തുടങ്ങിയവ വനത്തിനുള്ളില്‍ നിക്ഷേപ്പിക്കുകയാണ് ഉദ്ദേശം. പ്രകൃതിയെ അറിയുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത.്

സ്‌കുളങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.റ്റി.എ. പ്രസിഡന്റ് അദ്ധ്യക്ഷം വഹിക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ.സിസ്റ്റര്‍ ലിറ്റില്‍ റോസ് സ്വാഗതം ആശംസിക്കുകയും അസ്സിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ശ്രീ പി.എസ്.ഷിനോ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൊച്ചു പ്രകൃതി നിരീക്ഷകനായ മാസ്റ്റര്‍ . തോമസ് യാക്കൂബ് തന്റെ സ്വന്തം അനുഭവങ്ങള്‍ പങ്ക് വച്ചത് കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി. A.F.F.L ഡയ്‌റക്ട്ടര്‍ കലേഷ് എം.റ്റി
അദ്ധ്യാപക പ്രതിനിധി മെറിന്‍ ആന്റണി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.bjp 2കാഞ്ഞിരപ്പള്ളി: സാക്ഷരതാമിഷന്റെ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്ന് കുന്നുംഭാഗം ഗവ ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വാര്‍ഡംഗം റോസമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരിസ്ഥിതി ദിന സന്ദേശവും വൃക്ഷ തൈ നടീലും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് തൈ വിതരണം നടത്തി. തങ്കമ്മ ചാക്കോ, അനില്‍ കുമാര്‍, രമ്യ, ഷീബാ കെ.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി: അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് മോഹനന്‍ വട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ബീനാ ജോബി, ബേബി വട്ടക്കാട്, ജോണ്‍ ജോക്കബ്, ജി. സുനില്‍ കുമാര്‍, പി.പി അബ്ദുല്‍സലാം, രാജേഷ് ചന്ദ്രന്‍, ബിജി ജേക്കബ്, റസലി തേനംമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇടക്കുന്നം: മുസ്ലിംലീഗ് ഇടക്കുന്നം ശാഖയുടെ നേതൃത്വത്തില്‍ ഗവ.ആശുപത്രി വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നിത്യ ഉദ്ഘാടനം നിര്‍വഹിച്ചു. ജലാല്‍ പൂതക്കുഴി, മീരാണ്ണന്‍ അക്കര, ജലീല്‍ പേമുണ്ടക്കല്‍, പി.ഐ ഷാഹുല്‍ ഹമീദ്, അസീസ് കിണറ്റിന്‍കര, പി.ഐ നൗഷാദ്, അബ്ദുല്‍ജലീല്‍ പൂതക്കുഴി, ഷാജിദ ജലീല്‍, അസീസ് വലിയ ചാംപല്‍ക്കല്‍, സലാഹുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.st josephപൊടിമറ്റം: സെന്റ് ജോസഫ്സ് എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാ ചരണം നടത്തി. ഫാ. തോമസ് പഴുവക്കാട്ടില്‍ കൂട്ടികള്‍ക്ക് തൈവിതരണ ഉദ്ഘാടനം നടത്തി. സ്‌കൂളിന്റെ വഴിയിലെ ഇരുവശങ്ങളിലും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തൈ നട്ടു. പ്രധാനധ്യാപിക അല്‍ഫോന്‍സാ പാലത്തുങ്കല്‍, ഡില്ലന്‍ സാന്‍ഡോസ്, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.SCOLERSപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി സര്‍വ്വീസ് സഹ കരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണം ബാങ്ക് പ്രസിഡന്റ് ശ്രീ. ജോസ് കൊച്ചുപുര ജനനന്മ പുരുഷസ്വാശ്രയ സംഘം പ്രസിഡന്റ് രാജന്‍ വടകരയ്ക്ക് നല്‍കികൊണ്ട് നിര്‍വ്വഹി ക്കു ന്നു.
bankചെറുവള്ളി: പരിസ്ഥിതി ദിനത്തിന് മുന്നോടിയായി റെഡ് ചാരിറ്റബിള്‍ സൊസൈറ്റി , സോഷ്യല്‍ ഫോറസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായത്തോടെ സൗജന്യ വൃക്ഷത്തൈ വിതരണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകനും കേരള സംസ്ഥാന വനം-വന്യ ജീവി ബോര്‍ഡംഗവുമായ കെ. ബിനു വൃക്ഷത്തൈ വിതരണം നടത്തിക്കൊണ്ട് പരിസ്ഥിതിയും ആവാസ വ്യവസ്ഥയും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. യോഗത്തില്‍ എ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. വി. അരുണ്‍ കുമാര്‍, ഹരികുമാര്‍ കെ.എസ്. എന്നിവര്‍ പ്രസംഗിച്ചു.nirmalaഎരുമേലി: നിര്‍മ്മല പബ്ളിക് സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനത്തോ ടാനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിന്‍സി സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എല്‍സി ജോണ്‍, സ്‌കൂള്‍ ലീഡര്‍ ശിവ എസ്., ശ്രീതു ജയരാജ്, അധ്യാപകരായ സിസ്റ്റര്‍ അലീന, മരീന, ബിജു, ഡോമിനിക് എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഫലവൃക്ഷ തൈകള്‍ നട്ടു പരിപാടിയ്ക്ക് തുടക്കം കുറിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തയാറാക്കിയ ഫലവൃക്ഷ തൈകള്‍ ബ്ലോക്ക് കോമ്പൗണ്ടിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമായി ഇന്നും നാളെയുമായി നടും.

ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന വൃക്ഷത്തൈ നടീല്‍ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മെംബര്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, അജിതാ രതീഷ്, വി.ടി. അയൂബ് ഖാന്‍, സോഫി ജോസഫ്, പി.ജി. വസന്തകുമാരി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ കെ.എസ്. ബാബു, ജോയിന്റ് ബിഡിഒ കെ.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

നേതാവിനൊരുമരം പദ്ധതി ഉദ്ഘാടനം ചെയ്തു.jayarajമണ്ണ് സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണംഡോ. എന്‍ ജയരാജ് എം എല്‍ എ

മണ്ണ് പരിസ്ഥിതിയുടെ ഒരു ഭാഗമാണ്. ജീവന്റെ ആധാരം മണ്ണിലാണ്. മണ്ണില്ലെങ്കില്‍ ജീവനില്ല. അതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഏറ്റവും കാതലായ ഭാഗം മണ്ണ് സംരക്ഷണമാണ്. അതിനാല്‍ സര്‍ക്കാര്‍ മണ്ണ് സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണമെന്ന് ഡോ. എന്‍ ജയരാജ് എം എല്‍ എ.jayaraj 1പൊന്‍കുന്നത്ത് യൂത്ത് ഫ്രണ്ട് (എം) ന്റെ ആഭിമുഖ്യത്തില്‍ നേതാവി നൊരുമരം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാജി തോമസ് മാടത്താനികുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷാജി നെല്ലേപ്പറമ്പില്‍, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി അഡ്വ. സുമേഷ് ആഡ്രൂസ്, ജോര്‍ജ്കുട്ടി പൂതക്കുഴി, ജോബി അയിലൂപ്പറമ്പില്‍, റോയി പന്തിരുവേലില്‍, മോളികുട്ടി തോമസ്, സ്മിതാ ലാല്‍, ശ്രീകാന്ത് എസ് ബാബു, എന്നിവര്‍ പ്രസംഗിച്ചു. ചിറക്കടവ് പഞ്ചായത്തിന്‍രെ വിവിധ മേഖലകളില്‍ അയ്യായിരത്തോളം വൃക്ഷതൈകള്‍ വിതരണം ചെയ്തു.

കോരുത്തോട് സി.കേശവന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന്‌റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് വനംവകു പ്പുമായി സഹകരിച്ച് ഫലവൃക്ഷത്തേകള്‍ നട്ടു. അഴുതക്കടവ് മുതല്‍ കല്ലിടുംകുന്ന് വരെയുളള കാനനപാതയിലാണ് തൈകള്‍ നട്ടത്.earth day സ്‌കൗട്ട്, ഗൈഡ്, എന്‍എസ്എസ് അംഗങ്ങള്‍ പന്‌കെടുത്തു. അദ്യാപക രായ എം.ജി.സുജ, ബിജിമോള്‍ ഭാസ്‌കരന്‍, ജെറ്റി.ജെ.റോസ്, വനംവകു പ്പ് ഉദ്യോഗസ്ഥരായ വി.സി.സെബാസ്റ്റിയന്‍, ബൂണ്‍ തോമസ്, സാബു എന്നിവര്‍ നേതൃത്വം നല്‍കി