എരുമേലി : നിയമത്തിലെ പഴുതിലൂടെ കഞ്ചാവ് കേസിലെ പ്രതികൾക്ക് ജാമ്യം. അധ്വാനം ഫലമില്ലാതായതിൻറ്റെ വിഷമത്തിൽ പോലിസ്. പ്രതികൾ മുൻപും കഞ്ചാവ് കേസിലുൾപ്പെട്ടിട്ടുണ്ടെന്നും വധശ്രമം, അടിപിടി കേസുകളിൽ പ്രതികളാണെന്നും 150 ഓളം പേജ് വരുന്ന റിപ്പോർട്ട് സമർപ്പിച്ചിട്ടുംകോടതി ജാമ്യം അനുവദിക്കുകയായിരു ന്നു. കഴിഞ്ഞ ദിവസം 47 പൊതികളിലായി കഞ്ചാവ് നിറച്ച് വിൽപനക്കെത്തിയ രണ്ടു യുവാക്കളാണ് പോലിസ് പിടികൂടിയതിൻറ്റെ പിറ്റേന്ന് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയത്.
ഇവരിലൊരാൾക്കെതിരെയുളള കഞ്ചാവ് കേസുകളുടെ എണ്ണം മൂന്നാണ്. മറ്റൊരാൾ ക്കെതിരെ വധശ്രമവും കഞ്ചാവ് വിൽപനയും അടിപിടിയും ഉൾപ്പടെ നിരവധി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവരെ പിടികൂടാനായത് ഏറെ സാഹസികമായാണ്. വേഷം മാറി പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ ഒരാഴ്ച യോളം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് കഞ്ചാവ് സഹിതം പിടികൂടാൻ കഴിഞ്ഞ ത്. കഞ്ചാവുമായി അതിവേഗമുളള ആഡംബര ബൈക്കിൽ പായുന്ന ഇവരെ പിടികൂ ടാൻ ദിവസങ്ങളോളം രാത്രികളിൽ ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ടി വന്നെന്ന് സ്ക്വാ ഡ് അംഗങ്ങൾ പറഞ്ഞു.
ഒരു കിലോഗ്രാമിൽ താഴെ കഞ്ചാവ് സൂക്ഷിച്ചാൽ ജാമ്യം അനുവദിക്കാമെന്ന നിയമ ത്തിലെ ആനുകൂല്യം കഞ്ചാവ് വിൽപനക്കാർ മുതലാക്കുകയാണെന്ന് പോലിസ് നിസംശയം പറയുന്നു. കഴിഞ്ഞ ദിവസം പിടിയിലായവർ ഈ പഴുതിലാണ് ജാമ്യം നേടിയത്. വൻ ലോബിയുടെ ചെറിയ കണ്ണികളാണ് ഇവരെന്ന് പോലിസ് പറയുന്നു. ഇവർക്ക് കഞ്ചാവ് എത്തിക്കുന്നവരെ പിടികൂടാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിക്കപ്പെട്ടാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ടി ഒരു കിലോഗ്രാമിൽ താഴെയാണ് വിൽ പനക്കാർ വിതരണക്കാർക്ക് കഞ്ചാവ് നൽകുന്നത്. വളരെ സൂഷ്മമായ നീക്കങ്ങളാണ് വിൽപനക്കാരും വിതരണക്കാരും സ്വീകരിക്കുന്നത്. പിടിയിലായാൽ കഞ്ചാവിൻറ്റെ ഉറവിടം തമിഴ് നാട്ടിലെ കമ്പം, തേനി എന്നീ സ്ഥലങ്ങളാണെന്ന പതിവ് മറുപടിയാണ് പ്രതികൾ നൽകുക. യഥാർത്ഥ വിവരം പുറത്ത് പറയാറില്ല. വിശദമായ ചോദ്യം ചെയ്യലിന് അവസരം ലഭിക്കുന്നതിന് മുൻപ് പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടി വരുന്നു.
കഴിഞ്ഞയിടെയായി നടന്ന ബൈക്കപകടങ്ങളിൽ ജീവച്ഛവമായി കഴിയുന്ന പല യുവാ ക്കളും കഞ്ചാവ് ലഹരിയിൽ അപകടത്തിൽപെട്ടതാണെന്ന് പോലിസിൽ സംശയം ഉയ ർന്നിട്ടുണ്ട്. കഞ്ചാവ് മാത്രമല്ല വീര്യമേറിയ ലഹരി മരുന്നുകളും പ്രചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. നാക്കിനടിയിലിടുന്ന പ്രത്യേകതരം വസ്തുവും ഗുളികയും പൊടിയുമൊക്കെ ഇതിലുൾപ്പെടുന്നു. വർധിച്ചുവരുന്ന കഞ്ചാവ്-ലഹരി മരുന്നുകളു ടെ വിൽപനയും ഉപയോഗവും തടയാൻ യുവജന രാഷ്ട്രീയ സംഘടനകൾ ഒരുമിക്ക ണ മെന്നും പ്രതികളെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഒറ്റപ്പെടുത്തണമെന്നും യുവ ജനപക്ഷം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്കട്ടറി അഡ്വ.ഷോൺ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്റ് ആൻറ്റണി മാർട്ടിൻ, മണ്ഡലം പ്രസിഡൻറ്റ് മിഥിലാജ്, ഷെമീർ എംബസി അബീസ്, സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.