കണമല : മൂക്കൻപെട്ടി ഒഴുകയിൽ കുര്യൻ സാറിൻറ്റെ പറമ്പിൽ കാട്ടുപടൽ പടർന്നിരു ന്ന റബർ മരങ്ങളുടെ ചുവട്ടിൽ ഇപ്പോൾ ആ കാഴ്ചയില്ല. പകരമുളളത് പടർന്ന് പന്തലി ച്ച മത്തൻറ്റെ വളളിപ്പടർപ്പുകൾ. അവയിൽ നിറയെ  ഉരുണ്ട് കൊഴുത്ത് പാകമായ  നൂറ് കണക്കിന് മത്തങ്ങകൾ. റിട്ടയേർഡ് ഹെഡ്മാസ്റ്ററായ ഒ ജെ കുര്യൻ പറയുന്നു ഒരു മുറം പദ്ധതിയേ നന്ദി..നന്ദി. സംസ്ഥാന സർക്കാർ കൃഷി ഭവൻ വഴി വിതരണം ചെയ്ത വീട്ടി ലൊരു മുറം പച്ചക്കറി എന്ന പദ്ധതിയിലൂടെ ലഭിച്ചതിലെ മത്തൻറ്റെ വിത്തുകളാണ് ഒ ന്നര ഏക്കർ റബർ തോട്ടം നിറയെ വളർന്ന് പൂവിട്ട് കായ്ച്ച് അഞ്ഞൂറിൽ പരം ഉരുളൻ മത്തങ്ങകൾ സമ്മാനിച്ചിരിക്കുന്നത്.വിത്തുകളുടെ പായ്ക്കറ്റിലുണ്ടായിരുന്ന മറ്റ് പച്ചക്കറി വിത്തുകളും നെടുനീളെ വളർന്ന് പാവക്കകളും പയറുകളും വെണ്ടക്കകളും വഴുതനങ്ങകളുമായി തലയുയർത്തി നിൽ പുണ്ട്. 500 മത്തങ്ങ കഴിഞ്ഞ ദിവസം പറിച്ചെടുത്ത് വണ്ടിയിൽ കയറ്റി മാർക്കറ്റിലെ ത്തിച്ച് വിറ്റെന്ന് കണമല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്റ് കൂടിയായ ഒ ജെ കുര്യൻ പറഞ്ഞു. ഭാര്യയുംറിട്ടയേർഡ് ഹെഡ്മിസ്ട്രസുമായ പി വി ത്രേസ്യാമ്മയാണ് കൃഷിപ്പണിയിലെ ഏക സഹായി. മികച്ച അധ്യാപികക്ക് സംസ്ഥാന സർക്കാരിൻറ്റെയും മർത്തോമ്മ സഭയുടെ ആചാര്യ അവാർഡും ത്രേസ്യാമ്മ ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.വിശ്രമ ജീവിതം ആനന്ദകരവും ആരോഗ്യ പരിരക്ഷയിലുമാക്കാൻ കൃഷിയെക്കാൾ മ റ്റൊന്നില്ലന്ന് ഇരുവരും പറയുന്നു. പ്രയോജനമില്ലാത്ത കാട്ടുപടലുകൾ മൂടുന്ന റബർ തോട്ടങ്ങളിൽ മത്തൻ കൃഷി നല്ല വരുമാന മാർഗമാക്കാമെന്നതിന് ഉദാഹരണം കൂടിയാ ണ് കുര്യൻ സാറിൻറ്റെ കൃഷി. മക്കളായ ആദർശ് പളളിക്കത്തോട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി ൽ അധ്യാപകനും ആനന്ദ് ദുബായിൽ സൗണ്ട് എഞ്ചിനീയറുമായി ജോലി ചെയ്യുന്നു.