നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയില്‍ തൊഴിലാളി യൂണിയ നുകള്‍ കോല്‍തടി കയറ്റുന്നത് തടഞ്ഞതായി ആക്ഷേപം.ക്രയിന്‍ ഉപയോഗിച്ച് തടി കയ റ്റുന്നതിനും കൂലി വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.

കോല്‍ത്തടി വ്യാപാരിയായ പാറത്തോട് പുത്തന്‍വീട്ടില്‍ പാറയില്‍ ഷാഹുല്‍ ഹമീദാ ണ് നേക്കു കൂലിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.നോക്കുകൂ ലി നല്‍കാത്തതിന്റെ പേരില്‍ പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ തൊ ഴിലാളി യൂണിയനുകള്‍ കോല്‍തടി കയറ്റുന്നത് തടഞ്ഞതായാണ് ഇദ്ദേഹത്തിന്റെ ആ ക്ഷേപം .ഇതെ തുടര്‍ന്ന് പലയിടങ്ങളിലെയും തടികള്‍ കൊണ്ടുപോകാനാകാതെ കെട്ടി കിടക്കുകയാണ്.ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റിയാലും ചെയ്യാത്ത ജോലിക്ക് കൂലി കിട്ട ണമെന്നാണ് യൂണിയനുകള്‍ ആവശ്യമുന്നയിക്കുന്നതെന്ന് ഷാഹുല്‍ ഹമീദ് പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇഷ്ടമുള്ള ആളുകളെ ഉപ യോഗച്ച് തടി കയറ്റുവാനുള്ള അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഈ ഉത്തരവ് നിലനി ല്‌ക്കെ കഴിഞ്ഞ ദിവസം കുന്നുംഭാഗത്ത് നിന്ന് ലോറിയില്‍ തടി കയറ്റുന്നത് തൊഴിലാ ളികളും യൂണിയന്‍ നേതാക്കളും വീണ്ടും തടയുകയായിരുന്നു.

ക്രെയില്‍ ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റിയാല്‍ ലോറിയും ക്രെയിനും അടിച്ച് തകര്‍ക്കുമെന്നും വാഹനങ്ങള്‍ കത്തിക്കുമെന്നുമായിരുന്നു ഭീഷണി. വിവരം അറിയി ച്ചുവെങ്കിലും പോലീസും യൂണിയനുകള്‍ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെ ന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു.

വന്‍തുക കടംവാങ്ങി വ്യാപാരം നടത്തുന്ന ഷാഹുല്‍ ഹമീദിന് നോക്ക് കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രശ്‌നത്തില്‍ അധികാരികളുടെ ഭാഗത്തു നിന്നും നീതിപൂര്‍വ്വമായ സമീപനം ഉണ്ടാ കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.