മുണ്ടക്കയം:നാനൂറു വര്‍ഷത്തെ പാരമ്പര്യവും ഇരുന്നൂറു വര്‍ഷത്തെ ജമാ അത്ത് സംവിധാനവുമുളള പെരു വന്താനം ജുമാ മസ്ജിദ് പുതിയതു പണിതുയരാനൊരുങ്ങുമ്പോള്‍ ചരിത്രം രേഖപെടുത്തിയ പഴയപളളി പൊളി ച്ചുനീക്കുകയാണ്.രണ്ടുകോടി രൂപയുടെ മുതല്‍ മുടക്കില്‍ പുതിയ പളളി നിര്‍മ്മിക്കാനുളള ഒരുക്കങ്ങള്‍ ധൃതഗതി യില്‍ നടക്കുമ്പോള്‍ പഴയ പളളി നേരില്‍ കാണാനും ഉളളില്‍ നമസ്‌കരിക്കാനും സ്ത്രികള്‍ക്കു സൗകര്യ മൊരുക്കി യിരിക്കുകയാണ് പരിപാലന സമിതി .

പീരുമേട്ടിലും കോലാഹലമേട്ടിലുമെല്ലം ധ്യാനവും നമസ്‌കാരവുമായി കഴിഞ്ഞിരുന്ന  പീരുബാവ എന്ന സൂഫീവര്യന്റെ പേരില്‍ രൂപം കൊണ്ട പീരുവന്തതാനം എന്ന തമിഴ്വാക്കില്‍ നിന്നും പില്‍ക്കാ ലത്ത് പെരുവന്താനം എന്നായി മാറിയ നാട്ടില്‍ കഴിഞ്ഞ 200 വര്‍ഷമായി ജമാ അത്ത് സംവിധാനം നിലവില്‍ വന്ന ത്.രണ്ടു നൂറ്റാണ്ടുമുമ്പ് നമസ്‌കരിക്കാന്‍ താത്കാലിക സംവിധാനമായിരുന്നെങ്കില്‍ പിന്നീട് നാടറിയുന്ന നമസ്‌കാര പളളിയായി മാറുകയായിരുന്നു.1845ല്‍പെരുവന്താനത്ത് ആദ്യ മുസ്ലിം പളളി നിലവില്‍ വന്നു.peruvanthanam pally 2 copyതമിഴ്നാട് മധുരയി ലെ പുയന്‍കുടിയില്‍  നിന്നും കുടിയേറി പാര്‍ത്ത റാവുത്തറുമാരുടെ സാന്നിധ്യമായിരുന്നു ആദ്യം പെരുവന്താനത്തി നു ലഭിച്ചത്.രണ്ടു നിലകളിലുളള പളളിയായിരുന്നു ഇവിടെ നിര്‍മ്മാണം നടത്തിയത്. ഇടുക്കിയി ലും കട്ടപ്പനയിലും ഒരു മുസ് ലിം മരണപെട്ടാല്‍ കബറടക്കാന്‍ എത്തിയിരുന്നത് പെരുവന്താനത്തായിരുന്നു.വാഹന സൗകര്യപോലുമില്ലാതിരുന്നകാലത്ത് കാല്‍ നടയായും കാളവണ്ടിയിലും മയ്യത്ത്(ശവശരീരം)കൊണ്ടുവന്നായിരുന്നു ഇവിടെ കബറടക്കിയിരുന്നതെന്നു പഴമക്കാര്‍ പറയുന്നു.

പെരുവന്താനത്ത് ഇസ് ലാം പ്രചരക രംഗത്തുണ്ടായിരുന്ന സെയ്തുസുലൈമാന്‍ ഹസ്സന്‍ ഖാദിരിയ്യ തങ്ങള്‍ മരണപെട്ടപ്പോള്‍ പളളിക്കുസമീപം തന്നെ ഖബറടക്കം ചെയ്യുകയായിരുന്നു.പിന്നടത് പ്രത്യേക മുറി ഈ കബറിനായി തയ്യാറാക്കുകയും ചെയ്തു.കബര്‍ സിമിന്റുപയോഗിച്ചു ഉയര്‍ത്തി പണിയുകയും ചെയ്തു. ഈ മനുഷ്യ സ്നേഹിയുടെഓര്‍മ്മയില്‍ പില്‍ക്കാലത്ത് ചന്ദനകുട മഹോല്‍സവം വരെ നടത്തി വന്നിരുന്നു.അടുത്ത കാലത്ത്  വുളുചെയ്യാനുളള ഹൗളു (ശരീരശുദ്ധി) വരുത്തുന്നതിനായിളള പ്രത്യേക സംഭരണി തയ്യാറാക്കുന്നതിനായി കെട്ടിടം പൊളിച്ചുനീക്കുകയും കബറിന്റെ ഉയര്‍ത്തി കെട്ടിയ ഭാഗം പൊളിച്ചു നീക്കുകയും ചെയ്തു.peruvanthanam pally 1copy
പിന്നീട്  ആയപ്പാറ ഹാജി മുഹമ്മദ് കുട്ടി റാവുത്തറുടെമേല്‍ നോട്ടത്തില്‍ പുതുക്കി പണിത നമസ്‌കാരപളളിയില്‍ 1955ജനുവരി 28നു ജുമാ നമസ്‌കാരം ആരംഭിച്ചത്.വഞ്ചിപ്പുഴ മഠംവക വസ്തുവിലക്കു വാങ്ങിയായിരുന്നു നിര്‍മ്മാണ ജോലികള്‍ നടത്തിയത്. നൂറ്റാണ്ടിന്‍രെ പഴക്കമുളള പളളിയേക്കു വെളളമെടുക്കുന്ന കിണറും വ്യത്യസ്ഥമാണ്. ചതുരാകൃതിയില്‍ കല്ലുകൊണ്ടുകെട്ടിയടുത്തിരിക്കുന്ന കിണറില്‍ വറ്റാത്തവെളളം ഇപ്പോഴും സുലഭമാണ്.

കിണറ്റില്‍ നിന്നും വെളളം കോരിയെടുക്കാനുപയോഗിക്കുന്ന കൂറ്റന്‍ ഇരുമ്പ് കപ്പിയും കാഴ്ചക്കാരില്‍ കൗതുകമുണ്‍ രത്തുന്നു.മേലോരം മലമുകളില്‍ നിന്നും തലചുമടായി കൊണ്ടുവന്ന കൂറ്റന്‍ മരകഷണങ്ങള്‍ മേല്‍ക്കൂര താങ്ങുന്ന ബീമായി ഉപയോഗിച്ചത് ഇപ്പോള്‍ കാഴ്ചക്കാരില്‍ കൗതുക മുണര്‍ത്തുകയാണ്.അറുത്തിയാറു വര്‍ഷമായി ജുമാ നമസ്‌കാരം നടത്തിവരുന്ന പളളിയാണ് പൊളിച്ചു പുതിയത് നിര്‍മ്മിക്കാന്‍ പരിപാലന സമിതി തയ്യാറെടുത്തിരിക്കു ന്നത്.

ഇതിനായി രണ്ടുകോടിയോളം രൂപ മഹല്ല് അംഗങ്ങളില്‍ നിന്നും മറ്റുമായി സ്വരൂപിച്ചു കൊണ്ടിരിക്കുക യാണ്.പൊളിച്ചുമാറ്റുന്ന പളളിയില്‍ നാളെ (ഞായര്‍)കൂടി സ്ത്രികള്‍ക്കു പ്രവേശിക്കാനും നമസ്‌കരിക്കാനും കഴിയും.ചരിത്രഉറങ്ങുന്ന പളളി കാണാന്‍ സ്ത്രികളുടെ തിരക്കാണിപ്പോള്‍.fest