കാഞ്ഞിരപ്പള്ളി : നല്ല അധ്യാപകര്‍ നല്ല വിദ്യാര്‍ത്ഥിസമൂഹത്തെ വാര്‍ത്തെടുക്കുമെന്ന് എം.ജി.യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്. സി.പി .ടി. ദേശീയപരീക്ഷയില്‍ 94 ശതമാനം മാര്‍ക്കോടെ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെന്‍സണ്‍ ജോയിക്ക് സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ നിരവധി അവസരങ്ങളുണ്ടെന്നും, അസാധ്യമായി ഒന്നുമില്ലെന്നും, ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനമായി അധ്വാനിക്കണമെന്നും, അധ്വാനിക്കാതെ അ തിന്റെ ഫലത്തിനായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, അദ്ദേഹം വിദ്യാര്‍ത്ഥി കളോടു പറഞ്ഞു. ഹയര്‍സെക്കന്‍ഡറിക്കുശേഷം സി.എ.യ്ക്ക് ചേരാനുള്ള യോഗ്യതാ പരീക്ഷ ഇന്ത്യയില്‍ 372 സെന്ററുകളിലാണ് നടന്നത്. ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥി കള്‍ ഈ പരീക്ഷയില്‍ പങ്കെടുത്തു. ജെന്‍സണെ കൂടാതെ സ്‌കൂളിലെ 11 വിദ്യാര്‍ത്ഥി കള്‍കൂടി യോഗ്യത നേടി.

മാനേജര്‍ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേ ളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു, പി.ടി.എ. പ്രസിഡന്റ് അഡ്വ. സോണി തോമസ്, ബിശ്വാസ് സി.ഇ.ഒ. ജോസഫ് സേവ്യര്‍, അധ്യാപകരായ ജിനു തോമസ്, ലിന്‍സി മരിയ സ്റ്റീഫന്‍, മാസ്റ്റര്‍ ജെന്‍സണ്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ ആദരിച്ചു.