കാഞ്ഞിരപ്പള്ളി:കൊടും വേനലില്‍ മലയോരം ചുട്ടുപൊള്ളുന്ന ചൂടില്‍ കത്തിയെരി യുകയാണ്. അപ്പോഴെല്ലാം ഒരു ഫോണ്‍ വിളിയിലൂടെ ഓടിയെത്തുന്നവരാണ് അഗ്മിശമന സേനാംഗങ്ങള്‍. തീയണയ്ക്കാന്‍ എപ്പോഴും ടാങ്ക് നിറച്ചു കിടക്കുന്ന ലോറിക്കൊപ്പം ജീവിക്കുന്ന ഇവര്‍ക്ക് പക്ഷേ കുടിക്കാനോ, കുളിക്കാനോ വെള്ള മില്ല. issue fire force kanjirappally 1200 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി കൊണ്ടുവന്നാണ് ഇവര്‍ ഉപയോഗിക്കുന്നത് .ആരംഭ കാലം മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തി ക്കുന്ന ഫയര്‍ സ്റ്റേഷിനില്‍ മതിയായ സൗകര്യങ്ങളില്ല,സ്റ്റേഷന്‍ വളപ്പിലെ കിണര്‍ വറ്റി. issue fire force kanjirappally 4
ഒരു സമയത്ത് 15 ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ കുടിക്കാന്‍ വെള്ളം വീട്ടില്‍ നിന്നും കൊണ്ടുവരണം. കുളിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കും  അക ലെ നിന്നും വെള്ളം കോരികൊണ്ടുവരുണം. പകല്‍ ഡ്യൂട്ടിക്കെത്തുന്നവര്‍ ഉച്ചയ്ക്ക ത്തെ ആഹാരവും വെള്ളവും കൊണ്ടുവരും എന്നാല്‍ രാത്രി ഡ്യൂട്ടിക്കാര്‍ അത്താഴം സ്റ്റേഷനില്‍ തന്നെ പാകം ചെയ്യാറാണ് പതിവ്. issue fire force kanjirappallyഎന്നാല്‍ വേനലായാല്‍ വെള്ളമി ല്ലാത്തതു മൂലം ഭക്ഷണം പാകം ചെയ്യാന്‍ കഴിയാറില്ല. പുറത്ത് ഹോട്ടലുകളെയും തട്ടുകടകളെയും ആശ്രയിക്കുകയാണ് . വിശ്രമിക്കാന്‍ സജ്ജമായ മുറികളും കുറവാ ണ്.fire force kanjirappally 2
ചിറ്റാര്‍ പുഴയില്‍ നിന്നാണ് ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നത്. എന്നാല്‍ വേനലാ യാല്‍ വെള്ളത്തിന് എരുമേലി കൊരട്ടി മണിമലയാറ്റില്‍ വരെ എത്തിയാണ് ടാങ്ക് നിറയ്ക്കുന്നത്. വേനല്‍കാലത്ത് മലയോര മേഖലയില്‍ ദിവസവും കുറഞ്ഞത് നാലും അഞ്ചും  തീപിടുത്ത കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്റ്റേഷന്റെ പ്രവര്‍ ത്തന പരിധിയും വിപുലമാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ ചൂടു കൂടി പറമ്പുകളെല്ലാം ഉണങ്ങിയതോടെ മേഖലയില്‍ തീപിടുത്തം പതിവായി. ഇപ്പോള്‍ ദിനം പ്രതി അഞ്ചും ആറും തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള യൂണിറ്റ് കൂടി എത്തിയാണ് തീയണയ്ക്കുന്നത്.  splash
മലയോര മേഖലയായതിനാല്‍ വേഗത്തില്‍ കുന്നും മലയും കയറി എത്താന്‍ കഴിയു ന്ന  ചെറിയ ടാങ്ക് യൂണിറ്റുകളും കാഞ്ഞിരപ്പള്ളിയിലില്ല. ഉള്‍പ്രദേശങ്ങളില്‍ എത്തി യാല്‍ വഴിയുടെ അപര്യാപ്തത മൂലം തിരിച്ചു പോരേണ്ട അവസ്ഥയുമുണ്ട്. ഇടു ങ്ങിയതും കയറ്റവുമുള്ള വഴികള്‍ നിറഞ്ഞ മലയോര മേഖലയില്‍ ചെറിയ ടാങ്ക് യൂണിറ്റുകള്‍ വേണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.fire force koovappally 3
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ചിറക്കടവ് പഞ്ചായത്തി ല്‍പ്പെട്ട മണ്ണാര്‍ക്കയം അമ്പലം ഭാഗത്തുള്ള സ്ഥലം  ഫയര്‍ സ്റ്റേഷനായി കണ്ടെത്തി യിട്ട് വര്‍ഷങ്ങളായി. കാഞ്ഞിരപ്പള്ളി മണിമല പൊതുമരാമത്ത് റോഡിന്റെ  പുറമ് പോക്കില്‍ 20.70 സെന്റ് സ്ഥലമാണ്  അളന്നു തിരിച്ച് സ്‌കെച്ച് തയ്യാറാക്കിയിട്ടു ള്ളത്. നിലവിലെ 10 മീറ്റര്‍ കൂടാടെ റോഡിന്  ഭാവിയില്‍ ആവേശ്യമായി വരുന്ന അഞ്ചുമീറ്റര്‍ സ്ഥലവും കൂടി വിട്ടാണ് ഫയര്‍ സ്റ്റേഷനുള്ള സ്ഥലം അളന്നു തിരിച്ചി രിക്കുന്നത്.

എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.  വാടക കെട്ടിടത്തില്‍ അസൗകര്യങ്ങളുമായി  പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍  തുടര്‍ നടപടി കള്‍ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.splash 1 mery queens