തുക അക്കൗണ്ടിലെത്തി… പക്ഷെ മറ്റൊരു ബാങ്ക് കയ്യടക്കി : കബളിപ്പി ക്കപ്പെട്ടത് കേന്ദ്ര തൊഴിൽ പരിശീലനത്തിൽ  പങ്കെടുത്തവർ
മുക്കൂട്ടുതറ : കേന്ദ്ര സർക്കാരിൻറ്റെ തൊഴിൽ പരിശീലനത്തിൽ പങ്കെടുത്തവർ സ്റ്റൈപെൻറ്റ് തുകയായി 500 രൂപ അക്കൗണ്ട് വഴി ലഭിക്കുമെന്നറിഞ്ഞ് ബാങ്കിൽ തിരക്കിയപ്പോൾ തുകയുണ്ട്, പക്ഷെ മറ്റൊരു ബാങ്ക് ഈ തുക റിക്കവറിയായി തിരിച്ചുപിടിച്ചെന്നാണ് ബാങ്കധികൃതർ അറിയിച്ചത്. വഞ്ചിതനായ ആൾ തന്നോടൊപ്പം പരിശീലനത്തിൽ പങ്കെടുത്ത സുഹൃത്തുക്കളായ മൂന്ന് പേരെ വിവരമറിയിച്ചു.
ഇവരും ബാങ്കിലെത്തിയപ്പോൾ ഇവരുടെ പാസ് ബുക്കിലും അക്കൗണ്ടി ലെത്തിയ 500 രൂപ കൊഡാക് എന്ന ബാങ്ക് റിക്കവർ ചെയ്തെടുത്തെ ന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റൈപെൻറ്റായി ലഭിച്ച തുക അ ക്കൗണ്ട് ഉടമ അറിയാതെ എങ്ങനെ മറ്റൊരു ബാങ്കിലേക്ക് പോകുമെന്ന് ചോദിച്ചപ്പോൾ ബാങ്കധികൃതർക്ക് ഉത്തരമില്ല. മുക്കൂട്ടുതറ, കൊല്ലമുള, കുരുമ്പൻമുഴി പ്രദേശങ്ങളിലെ  ചെറുകിട കർഷകർക്കാണ് തൊഴിൽ പരിശീലനത്തിൽ പങ്കെടുത്തതിൻറ്റെ ആനുകൂല്യം സ്വന്തം അക്കൗണ്ടിലെ ത്തിയിട്ടും ലഭിക്കാതെ പോയത്.
കർഷകരും തൊഴിലാളികളുമായ 60 പേരാണ് 30 പേർ വീതമുളള രണ്ട് ബാച്ചുകളായി പരിശീലനത്തിൽ പങ്കെടുത്തത്.നിലവിൽ ചെയ്തുകൊ ണ്ടിരിക്കുന്ന തൊഴിലിൽ വിദഗ്ധ പരിശീലനം നൽകുന്ന കേന്ദ്ര സർക്കാ രിൻറ്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിലൂടെയായി രുന്നു തൊഴിൽ നൈപുണ്യ പരിശീലനം നടന്നത്. കുരുമ്പൻമുഴി, കൊല്ല മുള ആർപിഎസ് എന്നിവിടങ്ങളിൽ വെച്ച് നടന്ന പരിശീലനത്തിൽ പങ്കെടുത്തവർക്കെല്ലാം ഇതിൻറ്റെ സർട്ടിഫിക്കറ്റും തൊപ്പിയും ബനിയ നും മാസ്കും മറ്റും ലഭിച്ചിരുന്നു.
സ്റ്റൈപെൻറ്റ് തുക 500 രൂപ ഓരോരുത്തർക്കും ബാങ്കിലൂടെ ലഭിക്കുമെ ന്ന് അധികൃതർ അറിയിച്ചിരുന്നതനുസരിച്ച് ബാങ്കുകളിലെത്തി യപ്പോ ഴാണ് തുക നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് പറഞ്ഞ ഇവർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ്.