എരുമേലി: നെൽവയലുകളും കൃഷിയിടങ്ങളും നികത്തി കെട്ടിടങ്ങളും വ്യവസായങ്ങളും സ്ഥാപിക്കാൻ ഇളവ് അനുവദിക്കുന്ന നിയമം ബിൽ ആയി ചർച്ചക്കെത്തിയപ്പോൾ എതിർപ്പുമായി തമിഴ് വനിതാശബ്ദം മുഴങ്ങി “മനിതരെ തൊന്തരവ് ശെയ്ത് ശട്ടം വന്താൽ ഉലകമേ പോ യിടും, ആനാ തണ്ണീർത്തടങ്കൾക്ക് മനിതരെ കാപ്പാത്തി ശട്ടമാണ് റൊമ്പ നല്ല ഉദവി”.

എരുമേലി സെൻറ്റ് തോമസ് ഹൈ സ്കൂൾ വിദ്യാർത്ഥിനി എസ് ആ ഷ്നയുടെതായിരുന്നു തമിഴ് നാടിൻറ്റെ സങ്കടം പങ്കുവെച്ച ഈ വാ ക്കുകൾ. സംസ്ഥാനതല മോഡൽ പാർലമെൻറ്റ് മത്സരമായിരുന്നു വേദി.  എരുമേലി സെൻറ്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പങ്കെ ടുത്ത മോഡൽ പാർലമെൻറ്റ് മത്സരം വീക്ഷിക്കാൻ എസ്ഐ ജർലി ൻ.വി.സ്കറിയ, പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ, മാനേജർ ഡോ.ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പഞ്ചായത്തംഗം ജസ്ന, ഉൾപ്പടെ നിരവധി പേർ എത്തിയിരുന്നു.

പാർലമെൻറ്റിലെ നടപടിക്രമങ്ങളുടെ നേർകാഴ്ചയായി മാറി കുട്ടികളു ടെ പ്രകടനം. കഴിഞ്ഞയിടെ നടന്ന ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാന വും മികച്ച പാർലമെൻറ്റേറിയൻ സ്ഥാനവും സെൻറ്റ് തോമസ് സ്കൂളി നായിരുന്നു.  തുടർന്നാണ് സംസ്ഥാനതല മത്സരമായി സ്കൂളിൻറ്റെ മോഡൽ പാർലമെൻറ്റ് ഇന്നലെ നടന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 28 സ്കൂളുകളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.

ഓരോ സ്കൂളിലും ജഡ്ജിംഗ് പാനൽ നേരിട്ടെത്തി മോഡൽ പാർലമെ ൻറ്റ് സമ്മേളനം വീക്ഷിച്ചാണ് മാർക്കിടുക. തുടർന്ന് റാങ്കിംഗിലാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നിശ്ചയിക്കുക. കേരള നിയമസഭയുടെ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് പാർലമെൻറ്ററി അഫയേഴ്സാണ് കുട്ടികളിൽ ജനാധിപത്യ ഭരണ നടപടികൾ പരിചയിപ്പിക്കാൻ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. നിയമസഭ സെക്കട്ടറിമാരായി വിരമിച്ച ഉദ്യോഗസ്ഥരാണ് ഇന്നലെ എരുമേലിയിൽ ജഡ്ജിംഗ് പാനലിലുണ്ടായിരുന്നത്.

കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നെന്ന് ഇവർ അഭിപ്രായപ്പെട്ടു. സമകാലിക രാഷ്ട്ട്രീയ വിഷയങ്ങളെല്ലാം തന്നെ മോഡൽ പാർലമെ ൻറ്റിൽ സഗൗരവമായ ചർച്ചയായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സഭയിൽ നിന്നും പ്രതിപക്ഷത്തിൻറ്റെ ഇറങ്ങിപ്പോക്കും തുടർന്ന് തിരികെ വന്ന് സഭാനടപടികളോട് സഹകരിക്കുന്നതും തൻമയത്വത്തോടെയാണ് കുട്ടി കൾ അവതരിപ്പിച്ചത്. ഭരണപക്ഷ പ്രതിനിധിയാണെങ്കിലും സ്പീക്കർ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതും കുട്ടികളിലെ പാർലമെൻറ്ററി ബോധം വ്യക്തമാക്കുന്നതായിരുന്നു.

സത്യപ്രതിജ്ഞയും പ്രസിഡൻറ്റ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതും അനുശോചനമറിയിക്കുന്നതും പുതിയ നിയമങ്ങളുടെ നിർമാണവും ഭേദഗതികളും ശബ്ദവോട്ടെടുപ്പും ശൂന്യവേളയും അടിയന്തിരപ്രമേ യങ്ങ ളും അവതരണാനുമതി നിഷേധിക്കലും ശ്രദ്ധ ക്ഷണിക്കലും തുടങ്ങി പാർലമെൻറ്റിലെ നടപടികളെല്ലാം നേരിൽ കണ്ട പ്രതീതിയാണ് മോഡൽ പാർലമെൻറ്റിൽ കുട്ടികൾ സമ്മാനിച്ചത്.

നാടകീയതകളില്ലാതെ കുട്ടികൾ പാർലമെൻറ്റിലെ നടപടികൾ കൃത്യമാ യി പുനരാവിഷ്ക്കരിച്ചെടുത്തതിന് 11മാസത്തെ നീണ്ട പരിശീലനങ്ങ ൾക്ക് ശേഷമായിരുന്നു. പരിശീലകരായ അധ്യാപകരെ മുക്തകണ്ഠം പ്രശംസിച്ചിട്ടാണ് ജഡ്ജസും രക്ഷകർത്താക്കളുമുൾപ്പെട്ട സദസ് മടങ്ങി യത്.