add-were metro-2 illkkalമൂന്നിലവ് തലനാട് പഞ്ചായത്തുകള്‍ അതിരിടുന്ന ഇല്ലിക്കല്‍ കല്ല് സമുദ്രനിരപ്പില്‍നിന്നും 3500 അടി ഉയരത്തിലാണ് .കോട്ടയം ജില്ലയിലെ ഏത് ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയര്‍ന്ന് നില്ക്കുന്ന ഈ മല കാണാം യാത്ര സൗകര്യങ്ങള്‍ കുറവായിരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി. illikkaillykkakallu-erattupetta-1still0918_00007
ഇതിനു മുന്പ് ഇല്ലിക്കല്‍ കല്ലും ഇല്ലിക്കല്‍ താഴ് വരകളും കീഴടക്കിയവര്‍ വിരലില്‍ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാല്‍ അവര്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര കണ്ടിരുന്നു. എന്നാല്‍ പുതുതായി രൂപം കൊണ്ട ടൂറിസം പദ്ധതിയില്‍ ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ വാഗമണ്‍ തങ്ങള്‍പാറ എന്നിവയ്‌ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉള്‍പ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഇല്ലിക്കകല്ല് കീഴടക്കുന്നതിനു എളുപ്പമായി.ILLIKKAKALLU still0918_00008
തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടു ആറ് കിലോ മീറ്റര്‍ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പേടെയുള്ള വാഹനങ്ങളില്‍ സഞ്ചരിച്ചാല്‍ ഇല്ലിക്കല്‍ താഴ് വരയില്‍ എത്താം. ഇല്ലിക്കല്‍ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട് . കുന്നുകയറി 50 മീറ്റര്‍ മറുവശത്തേക്ക് ഇറങ്ങിയാല്‍ ഇല്ലിക്കക്കല്ലിനു അടിയിലെത്താം, സാഹസികരാണെങ്കില്‍ നരകപാലം കടന്ന് ഇല്ലിക്കല്‍ കല്ലിനെ സ്പര്‍ശിക്കുകയും ആവാം.croud death

വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിലൂടെ കളിക്കാറുകള്‍ പോലെ നീങ്ങുന്ന വാഹനങ്ങളും അതിശയകാഴ്ചയാണ് . മലമുകളില്‍ നിന്ന് ഒഴുകി എത്തുന്ന ചെറിയ അരുവികള്‍ വെള്ളിവര പോലെ ദ്രിശ്യമാണ് . യാത്ര സൌകര്യമായതോടെ വിനോദ സഞ്ചാരികള്‍ ഇല്ലിക്കകല്ലിനെ കീഴടക്കാന്‍ എത്തി തുടങ്ങി കൂടുതല്‍ അടിസ്ഥാന സൌകാര്യങ്ങളൊരുക്കിയാല്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരും.ILLIKKAKALLU 2 still0918_00011
അതേ സമയം തന്നെ അപകട സാധ്യതയും കൂടുതലാണ് ഇല്ലിക്കകല്ലില്‍.ശക്തമായ കാറ്റും വഴുവഴുപ്പുള്ള പാറയില്‍ തെന്നിയും നിരവധി ജീവനകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്.

കാഞ്ഞിരപ്പളളി റിപ്പോര്‍ട്ടേഴ്‌സിനു വേണ്ടി അജാസ് വി.എം.എ ചിത്രീകരിച്ചത്.REPORT ANSAR.E.NASAR TEAM REPORTERSstrip-were-1 siva-3