metro-1 idachotti-strip-copyകാഞ്ഞിരപ്പള്ളി:അപകടത്തില്‍ മരിച്ച കുഞ്ഞുമോന്‍മോളി ദമ്പതികളുടെ മകന്‍ ടിജോയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും നാട്ടുകാരും. കൂട്ടുകാര്‍ സ്‌നേഹത്തോടെ കുട്ടാപ്പിയെന്ന് വിളിക്കുന്ന റ്റിജോയുടെ മരണം കൂട്ടുകാര്‍ ഞെട്ടലോടെയാണ് കേട്ടത്.

നാട്ടിലെ ഏത് കാര്യത്തിനും ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചിരുന്ന ടിജോയുടെ മരണം നാടിന്റെ നഷ്ടമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ചെറുപ്പം മുതലെ വാഹനങ്ങളോ വല്ലാത്ത പ്രിയമായിരുന്നു ടിജോയ്ക്ക്.അതുകൊണ്ട് തന്നെ പഠനത്തിന് ശേഷം മണ്ണാര്‍ക്കയം ബ്ലോക്ക് പടിയില്‍ ഓട്ടോ റിക്ഷാ ഒടിച്ച് തുടങ്ങി. accident-4-copyപിന്നീട് വലിയ വാഹനങ്ങളോടിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് റ്റിജോ അപകടത്തില്‍പ്പെട്ട വാഹനം എടുക്കുന്നത്. കാഞ്ഞിരപ്പള്ളി ടാക്‌സി സ്റ്റാന്‍ഡില്‍ കിടന്നാണ് വണ്ടി ഓടിയിരുന്നത്. മുണ്ടക്കയം പ്രിന്‍സ് ബേക്കറിയിലെ ജീവനക്കാരനാണ് ടിജോ പിതാവ് കുഞ്ഞുമോന്‍. മാതാവ് മോളി, സഹോദരങ്ങള്‍ റ്റിനില്‍, റ്റീന.

മണ്ണാര്‍ക്കയം നെടുംപ്‌ളാക്കില്‍ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു 22 വയസുകാരന്‍ ടിജോ. നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കുട്ടാപ്പിയുമായിരുന്നു. കുട്ടിക്കാലം മുതലേ വാഹന കമ്പക്കാരനായിരുന്ന കുട്ടാപ്പി അധ്വാനിച്ച് വാന്‍ വാങ്ങിയിട്ട് നാലു മാസം മാത്രമേ ആയിട്ടുള്ളൂ.

ആശിച്ച് വാങ്ങിയ വാഹനത്തില്‍ തന്നെ കുട്ടാപ്പിയുടെ അന്ത്യവും സംഭവിച്ചതില്‍ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും തീരാ വേദനയായി. പഠനത്തിന് ശേഷം ഓട്ടോ റിക്ഷാ ഓടിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് വാന്‍ വാങ്ങിയത്. വാന്‍ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക കുടുംബത്തിന്റെ പ്രധാന വരുമാനവുമായിരുന്നു.

അച്ഛന്‍ കുഞ്ഞുമോന്‍ ബേക്കറി ജീവനക്കാരനാണ്. നാട്ടുകാരുടെ ഏതാവശ്യത്തിനും കുട്ടാപ്പി ഓടിയെത്തുമായിരുന്നുവെന്ന് നാട്ടുകാര്‍ ഓര്‍മ്മിക്കുന്നു. മാതാവ് മോളി, സഹോദരങ്ങള്‍ ടിനില്‍, ടന.

ഡ്രൈവര്‍ ടിജോയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കാ!ഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍siva-2