കാഞ്ഞിരപ്പള്ളി: ഉരുകും ചൂടില്‍ ദാഹം നീക്കി ശീതള പാനീയ വിപണി  കത്തുന്ന വേനല്‍ ചൂടില്‍ വെന്തുരുകുകയാണ് കോട്ടയം ജില്ല. പകല്‍ നേരങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. വേനല്‍കടുത്തതോടെ ദാഹമകറ്റാന്‍ ശീതളപാനീ യ വിപണി ഉണര്‍ന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസ മായിമാറുകയാണ് വഴിയോരങ്ങളില്‍ സജീവമായ ശീതളപാനീയ വിപണി.fruits in road 1ജില്ലയിലെ പ്രധാന റോഡുകളില്‍ യാത്രക്കാര്‍ കൂടൂതലായി എത്തിച്ചേരുന്ന സ്ഥല ങ്ങളും വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് വഴിയോ ര കച്ചവടക്കാര്‍ തമ്പടിച്ചിരിക്കുകയാണ്.padikal new
വൃക്ഷതണലുകള്‍ കേന്ദ്രീകരിച്ചാണ് മിക്ക വിപണനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.  കടുത്തചൂടില്‍ ഉരുകിയൊലിച്ചെത്തുന്ന യാത്രികര്‍ക്ക് ഏറെ ആശ്വാസകരമാണ് ഇത്തരം ശീതളപാനീയ കേന്ദ്രങ്ങള്‍.തണ്ണിമത്തനും, ഇളനീരും, വിവിധയിനം ജ്യൂസു കളും മുളകും ഇഞ്ചിയും ചേര്‍ത്ത നാരങ്ങാവെള്ളവും കുലുക്കി സര്‍ബത്തുമൊ ക്കെയാണു വിപണിയിലെ ഇഷ്്ട വിഭവങ്ങള്‍. തണ്ണിമത്തനും തണ്ണിമത്തന്‍ ജ്യൂസി നും ആവശ്യക്കാരേറെ. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തവയായതിനാല്‍ തണ്ണിമത്തന്‍ ജ്യൂസിനോട് സാധാരണ ജനങ്ങള്‍ക്ക് പ്രിയം കൂടുതലാണ്.st.joseph pubic school
ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാതയോരങ്ങളില്‍ തണ്ണിമത്തന്‍വില്‍പ്പന സജീവമായി കഴിഞ്ഞു. ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസിന് 15 രൂപയാണു വില. ചിലയിടത്ത് ഇത് 20 രൂപയാകും.രണ്ട് തരത്തിലുള്ള തണ്ണിമത്തനുകളാണ് വിപണിയില്‍ പ്രധാനമാ യും ലഭിക്കുന്നത്. സാധരണ തണ്ണി മത്തന് പുറമെ കിരണ്‍ തണ്ണിമത്തന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തണ്ണിമത്തനുമുണ്ട്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തനുകള്‍ പ്രധാനമായും വിപണിയില്‍ എത്തുന്നത്.splash newfruits in road
കെകെ റോഡ്, ഇഇ റോഡ് തുടങ്ങിയ പ്രധാന റോഡുകള്‍ക്ക് ഇരുവശവും താത്കാ ലിക കരിമ്പിന്‍ ജ്യൂസ് പാര്‍ലറുകളും സജീവമായിട്ടുണ്ട്. കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്, സോഡാ സംഭാരം, ലൈംജ്യൂസ്, മുസംബി ജ്യൂസ്, ലൈം സോഡ തുടങ്ങി യ പാനീയങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. കൂടുതല്‍ കച്ചവടക്കാരും കുത്തക കമ്പ നികളുടെ ശീതളപാനീയങ്ങള്‍ ഒഴിവാക്കി തദ്ദേശീയ ഉത്പന്നങ്ങളിലേക്കു തിരിഞ്ഞി രിക്കുകയാണ്. ദിനംപ്രതി കുടിവെള്ള വിപണി സജീവമാകുമ്പോള്‍ ഗുണനിലവാ രത്തിന്റെ കാര്യത്തില്‍ ഫലപ്രദമായ പരിശോധന നടക്കുന്നില്ലെന്ന് ആരോപണവും ശക്തമാകുന്നുണ്ട്.splash 1 altra scaning