കാഞ്ഞിരപ്പള്ളി: ജില്ലയിലെ ആദ്യത്തെ പ്ലാസ്റ്റിക് കോട്ടിംഗ് റോഡ് ഞള്ളമറ്റം വാർഡിൽ നിർമ്മിക്കും. പതിനെട്ടാം വാർഡിലെ കല്ലറക്കാവ്-കരിമ്പുകയം റോഡാണ് പ്ലാസ്റ്റിക് കോട്ടിംഗ് ടാറിങ് നടത്തുന്നത്. എഴുപത് ശതമാനം ടാറും മുപ്പത് ശതമാനം പ്ലാസ്റ്റികു മാണ് ടാറിങിനായി ഉപയോഗിക്കുന്നത്. റോഡ് നിർമാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. മഴക്കാലം കഴിയുന്നതോടെ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വാർഡം റിജോ വാളാന്തറ പറഞ്ഞു.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ഈ വർഷം മുതൽ ഒരു റോഡ് പ്ലാസ്റ്റിക് കോട്ടിംഗ് ഉപയോഗിച്ച് നവീകരിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാനും, റോഡുകൾക്ക് കൂടുതൽ ഈട് നല്കാനും കഴിയുമെന്നതി നാലാണ് ഈ നിർദ്ദേശമെന്ന് അധികൃതർ പറഞ്ഞു. 20 വർഷം മുൻപാണ് കല്ലറക്കാവ്-കരിമ്പുകയം റോഡ് നവീകരണം നടത്തുന്നത്. പിന്നീട് റോഡിൽ പൂർണ്ണമായ ഒരു നവീ കരണവും നടന്നിട്ടില്ല. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.

കല്ലറക്കാവ് മുതൽ കരിമ്പുകയം അംഗൻവാടിവരെയുള്ള ഒരു കിലോമീറ്റർ ഭാഗം 9,24, 000 രൂപ ചിലവഴിച്ചാണ് നവീകരിക്കാനൊരുങ്ങുന്നതെന്ന് വാർഡംഗം അറിയിച്ചു. കരി മ്പുകയം ചെക്ക് ഡാം കം കോസ്‌വേ ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഈ റോഡി ന്റെ നവീകരണത്തിന് ഏറെ പ്രാധാന്യ മാണുള്ളത്. നിലവിൽ ശോചനീയമായ നിലയി ലുള്ള ഈ റോഡ് ഗതാഗത യോഗ്യമാക്കുന്നതോടെ പത്തനംതിട്ട, റാന്നി, ചേനപ്പാടി തുട ങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്താൻ ഈ റോഡ് പ്രയോജനപ്പെടും.