എരുമേലി : ശബരി ഗ്രീൻഫീൽഡ് വിമാനതാവളത്തിന് അനുമതിയായ ചെറുവളളി എസ്റ്റേറ്റ് അളന്നാൽ ആയിരത്തോളം ഏക്കർ ഭൂമി അധികമായി ലഭിക്കുമെന്നും ഈ സ്ഥലത്ത് എയിംസ് സെൻറ്റർ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേ ദനം നൽകി. എരുമേലി സ്വദേശിയും പൊതുപ്രവർത്തകനുമായ ലൂയിസ് ഡേവിഡ് ആണ് നിവേദനം നൽകിയത്. എസ്റ്റേറ്റിൻറ്റെ യഥാർത്ഥ ഭൂമി വ്യാപ്തി നാളിതുവരെ അളന്ന് തിട്ടപ്പെടുത്തി നിർണയിച്ചിട്ടില്ലെന്ന് നിവേദനത്തിൽ പറയുന്നു. രാജ്യം സ്വത ന്ത്രമാകുന്നതിന് മുമ്പ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൈവശം വെച്ചിരുന്നതാണ് ഈ എസ്റ്റേറ്റ്.
സ്വതന്ത്രമായതിന് ശേഷവും വിദേശ കമ്പനിയുടെ അധീനതയിലായിരുന്നു. 2005 ൽ ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന വിദേശ കമ്പനി ഈ എസ്റ്റേറ്റ് വിറ്റെന്നാണ് രേ ഖകൾ. വാങ്ങിയത് മെത്രാപ്പോലീത്തൻ ബിഷപ്പ് ഡോ.കെ.പി.യോഹന്നാൻ നേതൃത്വം നൽകുന്ന ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് ആണെങ്കിലും ബിലീവേഴ്സ് ചർച്ച് വക എസ്റ്റേറ്റെന്നാണ് അറിയപ്പെടുന്നത്. അനധികൃത ഭൂമി വിൽപനയാണെന്ന് ബോധ്യപ്പെട്ട സർക്കാർ ഭൂമിയുടെ പോക്കുവരവും തണ്ടപ്പേരും റദ്ദാക്കുകയും കരം ഒടുക്കൽ തടയു കയും ചെയ്തിട്ടുളളതും ഏറ്റെടുക്കൽ നടപടികൾ കോടതിയിൽ തർക്കത്തിലുമാണ്.
2005 ലെ തീറാധാര രജിസ്ട്രേഷനിൽ ഭൂമിയുടെ വ്യാപ്തി 2263 ഏക്കർ എന്നാണ് രേ ഖപ്പെടുത്തിയിട്ടുളളത്. എന്നാൽ ഈ കണക്ക് വിശ്വാസയോഗ്യമല്ല. ഭൂമി ഇതുവരെ അളന്നിട്ടില്ലെന്നുളളതാണ് ഇതിൻറ്റെ കാരണം. യഥാർത്ഥ ഭൂമി വ്യാപ്തി 3500 ഏക്ക റോളം വരുമെന്നാണ് കരുതുന്നത്. സർവെ സംഘത്തെ നിയോഗിച്ച് എസ്റ്റേറ്റ് അളന്ന് നിർണയിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു. 2263 ഏക്കറിൽ കൂടുതലായി കണ്ടെത്തുന്ന ഭൂമിക്ക് അവകാശം ഉന്നയിക്കാൻ ബിലീവേഴ്സ് ചർച്ചിന് കഴിയില്ല.
നിഷ്പ്രയാസം ഈ ഭൂമിയത്രയും സർക്കാരിന് ഏറ്റെടുക്കാനാകും. ആധാരപ്രകാരമു ളള ഭൂമി വിമാനതാവളത്തിനായി ഏറ്റെടുക്കുന്നതിനും സ്ഥലം അളന്ന് നിർണയിക്കൽ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികമായി ആയിര ത്തോളം ഏക്കർ ഭൂമി ലഭിക്കുമെന്നാണ് മുൻതലമുറയിൽ പെട്ടവർ പറയുന്നത്. എരു മേലി, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റിൻറ്റെ അതിർത്തി കൾ തമ്മിൽ കിലോമീറ്ററുകളുടെ ദൈർഘ്യമാണുളളത്.
കുറഞ്ഞത് ആറ് മണിക്കൂറെ ങ്കിലും സഞ്ചരിക്കാൻ വേണ്ടിവരും. പുരാതന കാലത്ത് അളന്ന് നിർണയിക്കാതെ കൈവശപ്പെടുത്തിയ ഭൂമിയാണ് എസ്റ്റേറ്റിലുളളത്. വിവിധ കാലയളവുകളിലായി ഭൂമിയുടെ വിസ്തൃതി വർധിപ്പിക്കുകയായിരുന്നെന്ന് നിവേദ നത്തിൽ പറയുന്നു.