aunchi-stripകാഞ്ഞിരപ്പള്ളി: മലനാടിന്റെ കവാടത്തിൽ കൗമാരകലോത്സവത്തിനു കേളികൊട്ടു യുർന്നു. തിരുവാതിരയും ഓട്ടൻതുള്ളലും പഞ്ചവാദ്യവും അറബനമുട്ടും കോൽ ക്കളിയും പൂരക്കളിയും പൊടിപൂരമായി അരങ്ങിലെത്തിയപ്പോൾ കാഞ്ഞിരപ്പള്ളി യിൽ കലയുടെ വർണരാജി വിരിഞ്ഞു.band-3കാഴ്ചയുടെ വിസ്മയവിരുന്നായിരുന്നു കുമാരിമാരുടെ നാടോടിനൃത്തവും സംഘനൃത്ത വും. അകത്തും പുറത്തും ചുട്ടുപൊള്ളുന്ന ആവേശത്തോടെ കലാകുസുമങ്ങൾക്കു മുന്നിൽ ആസ്വാകരുടെ നിര സദസുകളിൽ നിറഞ്ഞുകവിഞ്ഞു. എഴുത്തും വരയു മായി പാട്ടും പ്രസംഗവുമായി ഒന്നാം പകൽ തിരശീല വീഴ്ത്തിയപ്പോൾ കലാകിരീട ത്തിനായുള്ള ഉശിരൻ വീറിലാണ് പതിവു പോരാട്ടക്കാർ. ഇന്നത്തെ പകലിൽ ഒപ്പന പ്പാട്ടുമായി മൊഞ്ചത്തിമാർ തട്ടവും താലവുമേന്തി നാണത്തിൽ കുനിഞ്ഞ മണവാ ട്ടിയെ പനിനീർ തളിച്ച് അരങ്ങിലെത്തിക്കും. ഒപ്പം മാപ്പിളകലയുടെ ചാരുതയാർന്ന വട്ടപ്പാട്ടും.kolakali_hssഭരതനാട്യവും കുച്ചിപ്പുടിയും സംഘനൃത്തവും പുതുവത്സരത്തിലെ പുത്തൻ കാഴ്ചയാകും. ചാക്യാരും നങ്ങ്യാരും കൂത്തിന്റെ കുത്തുവാക്കുകളുമായി എത്തും. കൂടിയാട്ടം കൂടിയാകുമ്പോൾ കഥ പറയാനുമില്ല. തേൻമധുരമുള്ള ശബ്ദശ്രുതികളുടെ സംഗീതവിരുന്ന് ഇന്നാണ്. ലളിതഗാനം, സംഘഗാനം, ശാസ്ത്രീയസംഗീതം എന്നീ ആലാപനങ്ങളുടെ വിരുന്നാണ് റബർപ്പെരുമയുടെ നാട്ടിൽ ഇന്നൊരുങ്ങുന്നത്. വീണയിലും ഓടക്കുഴലിലും നാദസ്വരത്തിലും പുതിയ വിസ്മയങ്ങളെ ഇന്നു കാണാം. സ്കിറ്റും മൂകാഭിനയവും നാടകവും ഇന്നാണ്.

ആദ്യ ദിനം അവസാനി ക്കുമ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ 129 പോയിന്റുമായി ചങ്ങനാശ്ശേരി ഉപജില്ല മുന്നേറേന്നു. 106 പോയിന്റുമായി കോട്ടയം ഈസ്റ്റും പാമ്പാടിയും ഒപ്പത്തിനൊപ്പം നിൽക്കുന്നു.

ഹൈസ്‌കൂൾ വിഭാഗത്തിൽ 92 പോയിന്റുകൾ വീതം നേടി ഏറ്റുമാനൂരും കോട്ടയം ഈസ്റ്റും ഇഞ്ചോട് ഇഞ്ച് പോരാടുമ്പോൾ തൊട്ട് പൂറകെ ആഥിതേയരായ കാഞ്ഞിരപ്പള്ളി തൊട്ടു പുറകെയു്. യു പി വിഭാഗത്തിൽ ആഥിതേയരായ കാഞ്ഞിരപ്പള്ളി 62 പോയിന്റ്ുമായി ഒന്നാം സ്ഥാനത്താണ് 45 പോയിൻ്‌റുമായി കോട്ടയം ഈസ്റ്റ് രാം സ്ഥാനത്തും 41 പോയിന്റ്ുമായി രാമപൂരം രാം സ്ഥാനത്തുമുണ്ട്. st-joseph-main akjjjjjjm