add-were metro-2
കാഞ്ഞിരപ്പള്ളി:ഖുര്‍-ആന്‍ വചനങ്ങള്‍ക്ക് ദൃശ്യഭംഗി ചാര്‍ത്തി പ്രവാസി മലയാളി. കാഞ്ഞിരപ്പള്ളി സ്വദേശി ബിജു ഉണ്ണിയാണ് ദൈവം നല്‍കിയ നൈസര്‍ഗീക കഴിവുകള്‍ ഉപയോഗപ്പെടുത്തി ചിത്രങ്ങള്‍ക്കൊണ്ട് അതിശയയിപ്പിക്കുന്നത്. ഖുര്‍-ആന്‍ വചനങ്ങള്‍ തര്‍ജിമയില്‍ നിന്നും അര്‍ത്ഥം സഹിതം പഠിച്ചെടുത്താണ് ബിജു ചിത്രങ്ങല്‍ ക്യാന്‍വാസിലൊരുക്കുന്നത്.  b34 b2 b3b5b5  b14 b16ഇതിലൂടെ വചനങ്ങള്‍ അര്‍ത്ഥം സഹിതം പഠിക്കുന്നതിലൂടെ ഖുര്‍ ആനിന്റെ മഹത്വം തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞെന്നും ബിജു പരയുന്നു. ഖുര്‍ ആന്‍ വചനങ്ങള്‍ മാത്രമല്ല മരുഭൂമിയുടെ ജീവന്‍ തുടിക്കുന്ന പല ചിത്രങ്ങളും സമകാലീക സംഭവങ്ങളും ബിജുവിന്റെ ക്യാന്‍വാസില്‍ വിരിഞ്ഞിട്ടുണ്ട്. b5b5b25
തന്റെ നാട്ടിലുള്ള ഓരോത്തരുടെയും ജീവന്‍ തുടിക്കുന്ന ചിത്രങ്ങല്‍ ഒരുക്കി ഇദ്ദേഹം  പ്രവാസികള്‍ക്ക് മാത്രമല്ല കാഞ്ഞിരപ്പള്ളിക്കാര്‍ക്കും പ്രിയങ്കരനായിക്കഴിഞ്ഞിരിക്കുന്നു. വളരെ ചെറുപ്പത്തിലെതന്നെ ചിത്രകലയോട് അഭിനിവേശം പുലര്‍ത്തിയിരുന്നു ബിജു. b10 b3 b4 b9ശിവറാം, ഫ്‌ളോറ ഷംസുദീന്‍ എന്നിവരുടെ ശിക്ഷണത്തിലാണ് ചിത്രകല അഭ്യസിച്ചത്. ഇതിനിടെ ഗള്‍ഫിലേക്ക് കിട്ടിയ ക്ഷണം സ്വീകരിച്ച് ജോലിക്കെത്തെയബിജുവിന് പക്ഷെ കിട്ടിയത് ആടുകളെ നോക്കുന്ന ജോലിയായിരുന്നു.

രണ്ടര വര്‍ഷം ആടുജീവിതം നയിച്ചെങ്കിലും ഇതില്‍ അദ്ദേഹത്തിന് പരാതികളൊന്നുമില്ല. ഈ ജീവിതമാണ് തനിക്ക് ജീവിന്‍ തുടിക്കുന്ന ചിത്രങ്ങള്‍  വരയ്ക്കുവാന്‍  പ്രേരണയായതെന്ന് ബിജു പറയുന്നു. തുടര്‍ന്ന് സ്‌പോണ്‍സറുടെ സഹായത്തോടെയാണ് ഓഡിറ്റോറിയങ്ങളിലും മറ്റും ച്ത്രങ്ങല്‍ വരച്ചാണ് ബിജു ചിത്ര രചനയിലേക്ക് വീണ്ടും തിരിയുന്നത്. b14 b21 b11 b12ഈ സമയം ഒപ്പമുണ്യായിരുന്ന പ്രസാദ് നെടുംങ്കുന്നതിന്റെ പ്രേരണയിലാണ് അറേബ്യന്‍ ചിത്ര രചന രംഗത്തേക്ക് ഇദ്ദേഹം കടക്കുന്നത്. ഇതോടെ സൗദി അറേബ്യയായിലെ അല്‍ റാസിലെ അറിയപ്പെടുന്ന കലാരകാരനായി ബിജു.

അറബിനാട്ടിലെ ഓഡിറ്റോറിയങ്ങളിലും സ്‌കൂളുകളിലും പള്ളികളിലും വീടിന്റെ ചുമരുകളിലുമെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ബിജു വരച്ചുകഴിഞ്ഞു. എണ്ണഛായ ചിത്രങ്ങളോ, പെന്‍സില്‍ ഡ്രോയിംങ്ങോ, എന്നില്ല എല്ലാത്തരം ചിത്ര രചനങ്ങളും ബിജുവിന് വഴങ്ങും.കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ സ്വദേശിയായ ബിജു ഉണ്ണി ആശാരി രാധ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. b19 b6 b7 b17തമ്പലക്കാട് സ്വദേശി അമ്പിളിയാണ് ഭാര്യ. മക്കള്‍ മാളവിക, ദേവലക്ഷമി, മധവന്‍. ഇപ്പോള്‍ സൗദി അറേബ്യായിലെ റിയാദില്‍ താമസിക്കുന്ന ബിജു അടുത്ത തവണ നാട്ടിലെത്തിയാല്‍ ചിത്രങ്ങളുടെ പ്രദശനം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. add-were-2 siva-2