എരുമേലി : എരുമേലി അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെൻറ് കോ-ഓപ്പറേറ്റീവ് സൊ സൈറ്റിയുടെ നാലാമത് വാർഷിക പൊതുയോഗം നടന്നു. സൊസൈറ്റി ഏർപ്പെടുത്തി യിരിക്കുന്ന “കർമ്മശ്രേഷ്ഠ” പുരസ്‌കാരം വിരൽ തുമ്പിലെ വിസ്മയം കുമാരി ലത്തീ ഷ അൻസാരി പുത്തൻ പീടികയിലിന് സൊസൈറ്റി പ്രസിഡൻറ് പ്രകാശ് പുളിക്കൻ നൽകി ആദരിച്ചു .
സൊസൈറ്റി ഭാരവാഹികളായ നാസർ പനച്ചിയിൽ, റ്റോമി വെച്ചൂപടിഞ്ഞാറേതിൽ , പി കെ വിശ്വംഭരൻ ,ഷെർമിൻ അൻസാരി , പി എ മുഹമ്മദ് കുഞ്ഞ് പാടിക്കൽ, രഞ്ജിത്ത് കടക്കയം എന്നിവർ പ്രസംഗിച്ചു.