camera: Alwin
അറുപത്തിയൊന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 252 പോയിന്റുമായി രണ്ടാമതുള്ള പാലക്കാടിനെ ബഹുദൂരം പിന്നിലാക്കിയാണ്എറണാകുളത്തിന്റെ കിരീടനേട്ടം. സ്‌കൂളുകളില്‍ മാര്‍ബേസില്‍ എച്ച്.എസ് കോതമംഗ ലം 75 പോയിന്റുമായി ചാമ്പ്യന്‍മാരായി.
പാ​ല​ക്കാ​ടി​ന്നു കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​നാ​കാ​തെ പോ​യ​തോ​ടെ എ​റ​ണാ​കു​ള​ത്തി​ന്‍റെ കു​തി​പ്പ് ഏ​ക​പ​ക്ഷീ​യ​മാ​യി. 258 പോ​യി​ന്‍റു​മാ​യാ​ണ് എ​റ​ണാ​കു​ള​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണം. ര​ണ്ടാ​മ​തെ​ത്തി​യ പാ​ല​ക്കാ​ടി​ന് 22 സ്വ​ര്‍ണ​വും 14 വെ​ള്ളി​യും 24 വെ​ങ്ക​ല​വും അ​ട​ക്കം 185 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാ​മ​തെ​ത്തി​യ കോ​ഴി​ക്കോ​ട് ജി​ല്ലയ്ക്ക് എ​ട്ടു സ്വ​ര്‍ണ​വും 20 വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മ​ട​ക്കം 109 പോ​യി​ന്‍റു​ണ്ട്. ആ​തി​ഥേ​യ ജി​ല്ല​യാ​യ കോ​ട്ട​യം ഇ​ത്ത​വ​ണ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തി അ​ഞ്ചു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മ​ട​ക്കം 53 പോ​യി​ന്‍റു​മാ​യി ആ​റാ​മ​താ​ണ്. 
സ്‌​കൂ​ളു​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ നാ​ലാം ത​വ​ണ​യും കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 13 സ്വ​ര്‍ണവും ഒ​രു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മ​ട​ക്കം 75 പോ​യി​ന്‍റാ​ണ് അ​വ​ര്‍ വാ​രി​ക്കൂ​ട്ടി​യ​ത്. മാ​ർ​ബേ​സി​ലി​ലെ നി​ര​വ​ധി കു​ട്ടി​ക​ൾ തൊ​ട്ട​ടു​ത്ത മ​ണീ​ട് സ്കൂ​ളി​ലേ​ക്കു പോ​യെ​ങ്കി​ലും മാ​ർ​ബേ​സി​ൽ കു​ലു​ങ്ങി​യി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ര്‍ഷം നേ​ടി​യ സ്വ​ർ​ണ​മെ​ഡ​ലു​ക​ളിൽ ഒ​രെ​ണ്ണ​ത്തി​ന്‍റെ കു​റ​വു​മാ​ത്ര​മാ​ണു​ണ്ടാ​യ​ത്.
അ​തേ​സ​മ​യം, മ​റ്റു​മെ​ഡ​ലു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം 13 വെ​ള്ളി വ​ന്ന​പ്പോ​ള്‍ ഇ​ത്ത​വ​ണ ഒ​ന്നു​മാ​ത്രം. സ്‌​കൂ​ളു​ക​ളി​ല്‍ പാ​ല​ക്കാ​ട​ന്‍ ക​രു​ത്തി​നെ മ​റി​ക​ട​ന്ന് ര​ണ്ടാ​മ​തെ​ത്തി​ത് കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ആ​ണ്. ഏ​ഴു സ്വ​ര്‍ണ​വും ഒ​മ്പ​തു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വുമ​ട​ക്കം 63 പോ​യി​ന്‍റു​ണ്ട് അ​വ​ർ​ക്ക്. പാ​ല​ക്കാ​ട് പ​റ​ളി സ്‌​കൂ​ള്‍ ഏ​ഴു സ്വ​ര്‍ണ​വും ആ​റു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മ​ട​ക്കം 57 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​താ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം നാ​ലാ​മ​താ​യി​രു​ന്ന കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ര്‍ജ് എ​ച്ച്എ​സ്എ​സ് 42 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.
ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​ഴു പേ​ര്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍ പ​ട്ട​ത്തി​ന് അ​ര്‍ഹ​രാ​യി. സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ സ്പ്രി​ന്‍റ് ഡ​ബി​ള്‍ ഉ​ള്‍പ്പെ​ടെ മൂ​ന്ന് സ്വ​ര്‍ണ നേ​ടി​യ കോ​ഴി​ക്കോ​ടി​ന്‍റെ അ​പ​ര്‍ണ​റോ​യ്, ദീ​ര്‍ഘ​ദൂ​ര​ത്തി​ല്‍ ട്രി​പ്പി​ള​ടി​ച്ച മാ​ര്‍ബേ​സി​ലി​ന്‍റെ അ​നു​മോ​ള്‍ത​മ്പി, സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ മാ​ര്‍ബേ​സി​ലി​ന്‍റെ ത​ന്നെ ആ​ദ​ര്‍ശ് ഗോ​പി, ജൂ​ണി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സി​ലെ ആ​ന്‍സി സോ​ജ​ന്‍, ആ​ണ്‍കു​ട്ടി​ക​ളി​ല്‍ മാ​ര്‍ബേ​സി​ലി​ന്‍റെ അ​ഭി​ഷേ​ക് മാ​ത്യു, സ​ബ് ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ മാ​ര്‍ബേ​സി​ലി​ന്‍റെ അ​ഭി​ഷ. പി, ​ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ത​ങ്ജാം അ​ലേ​ര്‍ട്ട്സ​ണ്‍ സി​ംഗ് എ​ന്നി​വ​രാ​ണ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യ​ത്.വി​ജ​യി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാ​ഥ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​എം. മാ​ണി എം​എ​ൽ​എ, ജോ​സ് കെ. ​മാ​ണി എം​പി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.