എരുമേലി : കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവ് വാങ്ങി വിൽക്കാനായി എത്തിയത് അടിപിടി കേസുകളിൽ പ്രതിയായ യുവാവിൻറ്റെ അടുക്കൽ. ഇത് രഹസ്യമായി കണ്ടു നിന്ന പോലിസിലെ മഫ്തി സ്ക്വാഡ് ഇരുവരെയും ഒന്നേകാൽ കിലോ കഞ്ചാ വുമായി പിടികൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തര യോടെ കൊരട്ടി പാലത്തിനടുത്ത് വെച്ചാണ് സംഭവം.kanja 2 copy
കൊലക്കേസിൽ പ്രതിയായ പനച്ചേപ്പളളി കാവുങ്കൽ ആനകണ്ണൻ എന്ന് വിളിക്കപ്പെടുന്ന അജയ് (22), അടിപിടി കേസുകളിൽ പ്രതിയായ പാല മ്പ്ര ഊത്തോലിൽ ജുനൈദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കിലോ 250 ഗ്രാം കഞ്ചാവ് പിടികൂടിയെന്ന് സ്ക്വാഡിന് നേതൃ ത്വം നൽകിയ മണിമല സി ഐ റ്റി.ഡി.സുനിൽ കുമാർ പറഞ്ഞു. കമ്പ ത്തുനിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ജുനൈദ് പറഞ്ഞെന്ന് പോലിസ് പറയുന്നു.SCOLERS
വിൽക്കാൻ വേണ്ടിയാണ് അജയ് കഞ്ചാവ് വാങ്ങാനെത്തിയത്. കോളേ ജ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കാണ് വിറ്റഴിക്കുന്നത്. ഇവരു ടെ പേര് വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും വിദ്യാർത്ഥികളി ൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരും രക്ഷിതാക്കളും ജാഗ്രതയോടെ തടയണമെന്നും പോലിസ് പറഞ്ഞു.ganchav 1
ജില്ലാ പോലിസ് ചീഫിൻറ്റെ നിർദേശപ്രകാരം കാഞ്ഞിരപ്പളളി ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ മണിമല സർക്കിൾ ഇൻസ്പെ ക്ടറുടെ നേതൃത്വത്തിൽ കഞ്ചാവ്-മയക്കുമരുന്ന് ഉപയോഗവും വിൽ പനയും പിടികൂടാനായി ഒന്നര മാസം മുമ്പ് ആറംഗ സ്ക്വാഡ് രൂപീകരിച്ചിരു ന്നു. ഈ സ്ക്വാഡാണ് പ്രതികളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് കഞ്ചാവ് കൈമാറുമ്പോൾ പിടികൂടിയത്.ganchavu
പിടികൂടുമ്പോൾ പ്രതികൾ രക്ഷപെട്ട് കുതറി ഓടാൻ ശ്രമം നടത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ് പനച്ചേപ്പളളിയിൽ കടയിൽ നിന്ന് ഉപ്പ് വാങ്ങിയതിൻറ്റെ വിലയെ ചൊല്ലിയുണ്ടായ അടിപിടിയിൽ കുന്നത്ത് സുകുമാരൻ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയാണ് പിടിയി ലായ അജയ്.
സി ഐ .റ്റി.ഡി. സുനിൽ കുമാറിനൊപ്പം എസ് ഐ മുരളീധരൻ, എ എസ് ഐ കുരുവിള, മണിമല സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫിസർ അഭിലാഷ്, പ്രതാപ് ചന്ദ്രൻ, അബ്ദുൽ ലത്തീഫ്, പ്രദീപ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.