കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം നടപ്പില്‍ വരുന്ന തോടെ കൊടികുത്തിയിലെ കാളച്ചന്തക്ക് പൂട്ടുവീഴും. കേരളത്തിന്റെ കിഴക്കന്‍ ജില്ലകളായ കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ സ്ഥല ങ്ങളിലെ മാംസ വ്യാപാരത്തിനുള്ള കാലികളെ  ഇവിടെ നിന്നുമാണ് കൊണ്ടുപോകുന്നത്.kodukuthy kaala chanda copyഎല്ലാ വ്യാഴാഴ്ച്ചകള്മാണ് ചന്ത ദിവസം. ആയിരത്തിലേറെ മാടുകള്‍ അന്ന് ഇവിടെ വിറ്റഴിയും. ആന്ധ്രാപ്രദേശില്‍ നിന്നുമാണ് ഇവിടെ പ്രധാ നമായും കാലികളെത്തുന്നത്. ട്രെയിന്‍ മാര്‍ഗം തമിഴ്നാട്ടില്‍ എത്തുന്ന കാലികളെ വലിയ ലോറികളിലാണ് കൊടികുത്തിയിലെത്തിക്കുന്നത്. ഇതു കൂടാതെ തമിഴ്നാട്ടിലെ തഞ്ചാവൂര്‍, തേനി, കമ്പം എന്നിവിടങ്ങളി ല്‍ നിന്നും കാലികളെ കശാപ്പിനായി എത്തിക്കുന്നു.kodukuthy kaala chanda 1 copy കോടികളുടെ കച്ചവടമാണ് ചന്ത ദിവസം ഇവിടെ നടക്കുന്നത്. നിരോ ധനം നിലവില്‍ വരുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലിക ളെ മാത്രം വില്‍ക്കുന്ന കൊടികുത്തി കാളചന്തയുടെ പ്രവര്‍ത്തനം പ്രതി സന്ധിയിലാകും. ഒപ്പം സമീപ ജില്ലകളിലെ മാംസ വ്യാപാരവും. ചന്ത കളിൽ കർഷകർക്ക് മാത്രമേ മാടുകളെ വിൽക്കാവു എന്നും. ഇതിന് രേഖാ മൂലം എഴുതി വാങ്ങണമെന്നുമാണ് നിർദേശം.

ഇങ്ങനെ വില്‍പ്പന  നടത്താനുള്ള കാലികള്‍ നാട്ടില്‍ ലഭ്യമല്ല എന്നതും കാലികച്ചവടത്തെ രൂകഷമായി ബാധിക്കും.

mery-queens-may-1