എരുമേലി : മുട്ടപ്പളളി സ്വദേശി രതീഷിനെ തേടി അനുമോദനങ്ങളുടെ പ്രവാഹം . ഒപ്പം തിരുവനന്തപുരം സ്വദേശിനി കവിതക്കും അഭിനന്ദനങ്ങളേറെ . ഇരുവരും സഹപ്രവര്‍ത്തകരാണ് . കെഎസ്ആര്‍ടിസി തിരുവനനന്തപുരം കിഴക്കേക്കോട്ട ഡിപ്പോയില്‍ ഡ്രൈവറായ രതീഷും കണ്ടക്ടറായ കവിതയും കഴിഞ്ഞ ദിവസം  ജോലിക്കിടെ ബസില്‍ നിന്നും കിട്ടിയ ബാഗ് സ്റ്റേഷന്‍മാസ്റ്ററെ ഏല്‍പ്പിച്ചതിലെ സത്യസന്ധതയാണ് തിളക്കമേറിയ അനുമോദനങ്ങളായി പ്രവഹിച്ചുകൊണ്ടിരി ക്കുന്നത് . കെഎസ്എഫ്ഇയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയു ടേതായിരുന്നു ബാഗ് . splash new
വളയും കമ്മലും കൊലുസും ഉള്‍പ്പടെ 16.610 ഗ്രാം സ്വര്‍ണവും 17050 രൂപയു മുണ്ടായിരുന്നു ബാഗില്‍ . ബസ് ഉടനെ പുറപ്പെടേണ്ടതിനാല്‍ ബാഗ് ഉടന്‍ തന്നെ സ്റ്റേഷന്‍മാസ്റ്ററെ ഏല്‍പ്പിച്ച് ഇരുവരും പോകുമ്പോഴേക്കും ബാഗ് തിരക്കി ഉടമ എത്തിയിരുന്നു . തിരക്കേറിയ ബസില്‍ നിന്നും ബാഗ് കിട്ടില്ലന്ന സങ്കടവുമായി എത്തിയ ഉടമക്ക് പണവും സ്വര്‍ണവുമൊന്നും നഷ്ടപ്പെടാതെ ബാഗ് ലഭിച്ചപ്പോള്‍ അതിരറ്റ സന്തോഷം . st.joseph pubic school
നീട്ടിയ പാരിതോഷികം നിരസിച്ച് ബസിലേക്ക് ഡ്യൂട്ടിക്കായി ധൃതിയില്‍ പോകുന്നതി നിടെ രതീഷും കവിതയും പറഞ്ഞത് ഇത്ര മാത്രം. ‘ഞങ്ങള്‍ ചെയ്തത് ഞങ്ങളുടെ ഡ്യൂട്ടിയാണ്. അതിന് സമ്മാനവും പ്രതിഫലമൊന്നും തരേണ്ടതില്ല’ . മുട്ടപ്പളളീ പളളി വാതില്‍ക്കല്‍ വീട്ടില്‍ പി.ജി.രതീഷ്‌കുമാര്‍  ഡ്രൈവറായി  കെ.എസ്.ആര്‍.ടി. സി. യില്‍ ജോലിയാരംഭിച്ചിട്ട് രണ്ടു വര്‍ഷമായി . ഭാര്യ സരിത . മകന്‍ രണ്ടുവയസു കാരന്‍ ആദിത്യന്‍ .altra scaning