മുണ്ടക്കയം: ഇടുക്കി കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഗ്രാമപഞ്ചായത്ത് പ്രദേശത്തേയ്ക്കുള്ള പ്രവേശന കവാടവുമായ ചപ്പാത്ത് പാലം പുതുക്കി നിര്‍മ്മിക്ക ണമെന്ന ആവശ്യം ശക്തമാകുന്നു. മുണ്ടക്കയം ഇളംകാട് റോഡില്‍ കൂട്ടിക്കല്‍ ടൗണിന് ഒരു കിലോമീറ്റര്‍ സമീപം നിലനില്‍ക്കുന്ന പാലം കാലപ്പഴക്കം മൂലം അപകട ഭീഷണി യിലാണ്.നൂറ്റാണ്ട്പഴക്കമുളള പാലം പുതുക്കി പണിയണമെന്നയാവശ്യത്തിനു ഏറെ പഴക്കമു ളളതാണങ്കിലും അതിനായി അധികാരികള്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല.കൂട്ടിക്ക ല്‍ -കൊക്കയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന കവാടമാണിത്.കനത്ത മഴയില്‍പുല്ലകയാര്‍ കവിഞ്ഞൊഴുകുമ്പോള്‍ പാലത്തിനുമുകളില്‍ വെളളം കയറുന്നത് പതിവു സംഭവമാണ്.

മേഖലയിലെ ഏക സര്‍ക്കാര്‍ സ്‌കൂളായ കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ കൂള്‍,വെബ്ലി ആയൂര്‍വേദാശുപത്രി, കൊക്കയാര്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി., ഫോറസ്റ്റ് ഓഫീസ് ,പഞ്ചായത്ത്, കൃഷി, വില്ലേജ് ആഫീസുകള്‍,യൂനിയന്‍ ബാങ്ക് സഹ ക രണ ബാങ്ക് ,സ്വകാര്യ ഫാക്ടറി തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്കു പോകണ മെങ്കില്‍ കൂട്ടിക്കല്‍ ചപ്പാത്തുപാലമല്ലാതെ വേറെ മാര്‍ഗ്ഗമില്ല.വീതി കുറവായ പലത്തി ലൂടെ രണ്ടു വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ പറ്റുന്നില്ല.

ബസ്സുകള്‍ പാലത്തിന്റെ വശങ്ങളില്‍ തട്ടി അപകടമുണ്ടാകുക പതിവായിരിക്കുകയാ ണ്.അധികാരികളുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.