അഞ്ചു നിലയിൽ 42000 ചതുരശ്ര അടി വിസ്‌തീർണത്തിൽ ഒരു സർക്കാർ കെട്ടിടം 443 ദിവസംകൊണ്ടു പണിതീർന്ന് ചരിത്രത്തിലിടം പിടിച്ചതിനു പിന്നിൽ അന്നത്തെ കാഞ്ഞിരപ്പള്ളി എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനമായിരുന്നു.

ആ കെട്ടിടമാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ. രണ്ടു പതിറ്റാണ്ടിലേ റെയായി ചർച്ചകളിൽ മാത്രമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മിനി സിവിൽ സ്‌റ്റേ ഷൻ എന്ന ആശയത്തിനു ജീവൻ നൽകിയത് ജനപ്രതിനിധിയെന്ന നിലയിൽ അൽ ഫോൻസിന്റെ കരങ്ങളാണ്.രാഷ്‌ട്രീയവൈരങ്ങൾ സിവിൽസ്‌റ്റേഷനെ ശിലാഫലകങ്ങളിൽ ഒതുക്കിയപ്പോൾ ഒരു ശിലാഫലകം സ്‌ഥാപിച്ച് കണ്ണന്താനം ജനങ്ങൾക്കു വാക്കു കൊടുത്തു; 730 ദിവസം കൊണ്ട് മിനി സിവിൽ സ്‌റ്റേഷന്റെ നിർമാണം പൂർത്തിയാക്കും.

ശിലകൾ പലതുകണ്ട കാഞ്ഞിരപ്പള്ളിക്കാർ കണ്ണന്താനത്തിന്റെ വാക്ക് കാര്യമായി ട്ടെടുത്തില്ല. എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് സിവിൽ സ്‌റ്റേഷൻ യാഥാർഥ്യമാക്കിയത്. 2008 ഒക്‌ടോബർ 11നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.മണ്ഡലത്തിൽ ഉള്ളപ്പോൾ ദിവസവും രാവിലെ സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ പണിസ്ഥലത്ത് എത്തിയിരുന്ന എംഎൽഎ ആയിരുന്നു അൽഫോൻസ്. ഇതിനിടെ മണൽ ക്ഷാമം, ലോറി സമരം എന്നിവ തടസ്സങ്ങളായെ ത്തിയെങ്കിലും എംഎൽഎയും നാട്ടുകാരും ജോലിക്കാരും ആത്മാർഥമായി ശ്രമിച്ച തോടെ പണി പുരോഗമിച്ചു.2009 ഡിസംബർ 27ന് സിവിൽ സ്റ്റേഷനെന്ന സ്വപ്നം യാഥാർഥ്യമായി.