കാഞ്ഞിരപ്പള്ളി :ദര്‍ശനത്ത് ശേഷം തിരികെ വന്ന പൊന്‍കുന്നം സ്വദേശികള്‍ സഞ്ചരി ച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ചു അപക ടത്തില്‍ പെട്ടു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന ഒന്ന രവയസ്സുകാരന്‍ പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി ഫയര്‍സ്‌റ്റേഷനു സമീപം ബുധനാഴ്ച പുലര്‍ച്ചെ 3.50നായിരുന്നു അപകടം. പൊന്‍കുന്നം ചേരിപതാലില്‍ ആനന്ദ് (29), പൊന്‍കുന്നം അരുണ്‍ (32), ആതിര (32) ഡ്രൈവര്‍ പൊന്‍കുന്നം സ്വദേശി ഡെന്‍സിന്‍ എന്നിവര്‍ക്കാ ണ് പരുക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണിന്റെ മകന്‍ ഒന്നരവയസുകാര ന്‍ ദയാന്‍ അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു.

ആനന്ദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പളനിയില്‍ ക്ഷേത്രദര്‍ശനം മടങ്ങി വരുന്നതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

അപകടത്തില്‍ അരുണിനും ഭാര്യ ആതിരക്കും കാലിനു സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.