aunchi-stripകാഞ്ഞിരപ്പള്ളി: മൂന്നു ദിവസം ശൂ..ന്നങ് പോയി. ദേ  കലോല്‍സവത്തിന് തിരശീല വീണു. കാഞ്ഞിരപ്പള്ളി അച്ചായന്‍മാരുടെ ഭാഷേല്‍ പറഞ്ഞാല്‍ പൂരപ്പറമ്പായിരുന്നു നാല് ദിനങ്ങള്‍.  തലതല്ലി ചിരിക്കാന്‍ മിമിക്രി , ചിന്തിക്കാനും ആസ്വദിക്കാനും മോണോ ആക്ട്, താളം പിടിക്കാന്‍ വഞ്ചിപ്പട്ടും നാടന്‍പാട്ടും.

പതിവ് പോലെ ഇന്നലെയും ബഹളത്തിനും പ്രതിഷേധത്തിനും കുറവില്ലായിരുന്നു.  വിധി പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കവും പ്രതിഷേധവും തീര്‍ക്കാന്‍ ഒടുവില്‍ കാഞ്ഞിരപ്പള്ളി എസ്.ഐയ്ക്ക് നേരിട്ട് ഇടപെടേണ്ടി വന്നു. രക്ഷിതാ ക്കള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളും കട്ടക്കലിപ്പുമായി എത്തിയെന്ന പ്രത്യേകതയുമുണ്ടായിരുന്നു. സ്റ്റേജിലെ സാങ്കേതിക തകരാറുകള്‍ വിവിധ മത്സരങ്ങളെ കാര്യമായി ബാധിച്ചു.

നൃത്തഇനങ്ങളുടെ ദിവസമായിരുന്നു അലമ്പ് ഏറെയും. മോഹിനിയാട്ടം, കേരളനടനം,കുച്ചിപ്പുടി തുടങ്ങിയ ഗ്ളാമര്‍ ഇനങ്ങള്‍ അരങ്ങില്‍ നിറഞ്ഞാടി. കഥകളി മത്സരങ്ങള്‍ നടന്ന വേദി സെന്റ് ഡൊമനിക് സ്‌കൂളിന്റെ മുകള്‍ നിലയിലാക്കിയത് മത്സരാര്‍ത്ഥികളെ വലച്ചു. കഥകളി വേഷവും അണിഞ്ഞ് നടകയറി മുകള്‍ നിലയില്‍ എത്താന്‍ മത്സാരാര്‍ത്ഥികള്‍ നന്നേ പാടുപെട്ടു.   സംഗീത ഇനങ്ങളും ഇനങ്ങള്‍ക്കും  പരിസമാപ്തിയായതോടെ നാലുദിനം ചെത്തി നടന്ന ചുളളന്‍മാര്‍ക്കായിരുന്നു ഏറെ സങ്കടം.akjjjjjjm