aunchi-stripകാഞ്ഞിരപ്പളളി: റവന്യൂജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. കാഞ്ഞിരപ്പള്ളി പട്ടണത്തെ കലാകൗമാരം കൈയ്യിലെടുത്ത നാല് നാളുകള്‍ക്കാണ് ഇന്ന്  വിരാമമാകു ന്നത്. കലയുടെ വര്‍ണ്ണങ്ങള്‍ വാരി വിതറിയ രാപ്പകലുകള്‍ അവസാനിക്കുകയാണ്. അഞ്ച് സ്‌കൂളുകളിലായി 20 വേദികളില്‍ നത്തിയ കലാ വിസ്മയം കാഞ്ഞിരപ്പള്ളിയെ വീണ്ടും നാല് വര്‍ഷത്തിന് ശേഷം ആഹ്ലാദത്തിലാക്കി. പൊതുവെ ആദ്യ ദിനങ്ങലില്‍ കാണികള്‍ കുറവായിരുന്നെങ്കിലും പിന്നീട് വേദികള്‍ നിറഞ്ഞ് കവിയുന്ന കാഴ്ച്ചയാണ് ഉണ്ടായത്. ഇത് വരെ നിരവധി പ്രതിഷേധങ്ങള്‍ക്കും കലോത്സവം വേദിയായി.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചങ്ങനാശ്ശേരി ഉപജില്ലയാണ് മുന്നില്‍. 250 പോയി ന്റ്. കോട്ടയം ഈസ്റ്റ് 242 പോയിന്റുമായി രണ്ടാമതുണ്ട്. പാമ്പാടിയാണ് മൂന്നാമത്.227 പോയിന്റ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്റ്റ് 215. ഏറ്റുമാനൂര്‍ 208, ചങ്ങ നാശ്ശേരി 207 എന്നതാണ് പോയിന്റ്‌നില. യു.പിയില്‍ കാഞ്ഞിരപ്പളളി 129, കോട്ടയം ഈസ്റ്റ് 112, ഈരാറ്റുപേട്ട 92. സ്‌കൂള്‍തലത്തില്‍ എച്ച്.എസ്.എസില്‍ എം.ജി.എം ന്‍െ.എസ്.എസ് ളാക്കാട്ടൂര്‍ 102 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

.ഹൈസ്‌കൂള്‍ തലത്തില്‍ ക്രോസ് റോഡ് എച്ച്.എസ്.എസ്സും. യു.പിയില്‍ മൗണ്ട് കാര്‍മ്മല്‍ എച്ച്.എസ്.എസ് 38 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. സമാപനസ മ്മേളനം പി.സി.ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷത വഹിക്കും. സി.കെ.ആശ എം.എല്‍.എ സമ്മാനദാനം നടത്തും.akjjjjjjm